പ്രിയമുള്ളവൾ: ഭാഗം 41

പ്രിയമുള്ളവൾ: ഭാഗം 41


രചന: കാശിനാഥൻ

ലോഡ് എടുക്കാൻ വേണ്ടി പോകുവാൻ വേണ്ടി ഭദ്രൻ റെഡി ആകുകയാണ്.

നന്ദേ....നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നെ, എടി എനിക്ക് ജോലി എടുത്തല്ലേ പൈസ കിട്ടുവൊള്ളൂ,ഞാനും നീയും മാത്രം അല്ല ഉള്ളത്, വേറെയും മൂന്നു പേര് കൂടി ഉണ്ട്...അല്ലാതെ നിന്നേം കണ്ടോണ്ട് ഇവിടെ ഇങ്ങനെ ഇരുന്നാലേ ആരുടേം വിശപ്പ് മാറില്ല...കേട്ടല്ലോ പറഞ്ഞത്...

ഭദ്രൻ ഒരു ഷർട്ട്‌ എടുത്തു ഇട്ട് കൊണ്ട് കൈ തെറുത്തു കയറ്റി മുകളിലേക്ക് വെയ്ക്കുകയാണ്.


"ഇങ്ങനെ ഒക്കെ പറയാൻ ആയിട്ട് അത്രമാത്രം ഞാൻ അതിനു ഒന്നും പറഞ്ഞില്ലാലോ, ഭദ്രേട്ടൻ ജോലിക്ക് പോയാലെ ഈ കുടുംബം കഴിയു എന്നുള്ളത് എനിക്ക് അറിയാം... "

"പിന്നെ നീ എന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചോണ്ട് ഇരിക്കുന്നെ..."

"എന്റെ മുഖം എന്നും ഇങ്ങനെ ഒക്കെ തന്നെയാണ്, ഇഷ്ടം ഇല്ലാത്തവരു നോക്കണ്ട... അല്ല പിന്നെ."

"ഒറ്റയ്ക്ക് കിടക്കേണ്ട, അമ്മയോട് ഞാൻ പറഞ്ഞിട്ട് പോയ്കോളാം... കേട്ടല്ലോ "

"വേണ്ട വേണ്ട..... ഞാന് ഈ മുറിൽ കിടന്നോളാം, വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കാൻ വേണ്ടി..... ഭദ്രേട്ടൻ ഒന്നും പറയേണ്ട,...."


"അത് ഒന്നും കുഴപ്പമില്ലടി... നീ തനിച്ചു കിടക്കേണ്ട...."


"ഏട്ടൻ ഇടയ്ക്ക് എല്ലാം പോകുന്നത് അല്ലേ ഇങ്ങനെ, എല്ലാ തവണയും അമ്മേടെ കൂടെ പോയി കിടക്കാൻ പറ്റോ.. ഇല്ലാലോ.... അതുകൊണ്ട് ഞാൻ ഇവിടെ കിടന്നോളാം... "

"ആഹ് എന്നാൽ പിന്നെ നിന്റെ ഇഷ്ടം പോലെ നീയെന്തെങ്കിലും ചെയ്യൂ..."

. കാവി മുണ്ട് ഒന്നുടെ മുറുക്കി ഉടുത്ത ശേഷം, ഭദ്രൻ അലമാര തട്ടിൽ അടുക്കി വെച്ചിരിക്കുന്ന മറ്റൊരു മുണ്ടും കൂടി വലിച്ചു എടുത്തു, ഒപ്പം ഒരു ഷർട്ടും, ഇന്നെർസും ഒക്കെ എടുത്തു ഒരു കവറിൽ ഇട്ടു.


നേരം രണ്ടു മണി കഴിഞ്ഞു, ഞാൻ ഇറങ്ങുവാ നന്ദേ.....

അവൻ മൊബൈൽ എടുത്തു സമയം നോക്കികൊണ്ട് പറഞ്ഞു.

ഭദ്രേട്ടാ....... വേറെ ആരെയെങ്കിലും വിടാൻ അച്ചായനോട് പറയുന്നേ.. കല്യാണം കഴിഞ്ഞു ഇത്ര ദിവസം അല്ലേ ആയുള്ളൂ, അതുകൊണ്ട് അവള് സമ്മതിക്കുന്നില്ല എന്ന് വിളിച്ചു പറയു...

ഒരു അവസാന ശ്രെമം എന്ന വണ്ണം നന്ദന ഭദ്രനോട് വീണ്ടും കെഞ്ചി.

. "രണ്ടു ദിവസം പോയാല് 3000രൂപ കിട്ടും പെണ്ണേ... മേലേക്കാവില് ഉത്സവം വരുവല്ലേ, നീ കുടിട്ട് ഇല്ലാലോ....നാടായാ  നാട്ടിൽ നിന്നും മുഴുവൻ ആളുകൾ എത്തി ചേരും കോടിയേറ്റ് കഴിഞ്ഞാല്...അതിനു മുന്നേ കുറച്ചു കാശ് ഒക്കെ റെഡി ആക്കി വെയ്ക്കാൻ ഉണ്ട്....."

ഭദ്രന്റെ പറച്ചില് കേട്ടതും പിന്നീട് ഒന്നും പറയാതെ കൊണ്ട് അവള് മുഖം കുനിച്ചു ഇരുന്നു.

പോയിട്ട് വരാടി...

വാതിലു തുറക്കാൻ വേണ്ടി പോയതും, നന്ദ ഒറ്റ കുതിപ്പിന് അവന്റെ അരികിൽ വന്നു...

ഭദ്രേട്ടാ......

ഹ്മ്മ്... എന്താ നന്ദേ.....

അല്ലാ അത് പിന്നേ.....

മ്മ്മ്... പറയുന്നേ...


എനിക്ക് ഒരു നൂറു രൂപ തരാമോ....

പെട്ടന്ന് അവൻ പോക്കറ്റിൽ നിന്ന് ഒരു 500ന്റെ നോട്ട് വലിച്ചെടുത്തു അവളുടെ കൈയിൽ കൊടുത്തു.

നൂറു രൂപ മതി....

ഇരുന്നോട്ടെ, ആവശ്യം വന്നാലോ  

അവൻ പറഞ്ഞതും നന്ദന ആ പൈസ മേടിച്ചു കൈയിൽ ചുരുട്ടി പിടിച്ചു.

"എന്തിനാണ് ഇപ്പൊ പൈസ.... നിനക്ക് എന്തേലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കേണ്ട കേട്ടോ.."

"എനിക്ക് ഡേറ്റ് ആവാറായി, ഒരു പാഡ് വാങ്ങാൻ വേണ്ടിയാണ്..നാളെ അമ്മുന്റെ കൈയിൽ കൊടുത്തു വിട്ടോളാം "

മുഖം കുനിച്ചു നിന്ന് പറയുന്നവളെ ഭദ്രൻ ഒന്ന് നോക്കി.

തന്റെ നെഞ്ചോരം പോലുമില്ല... വന്നതിലും ക്ഷീണിച്ചു, അതെങ്ങനെയാ എന്തെങ്കിലും വയറു നിറച്ചു കഴിയ്ക്കുവോ, ഇനി ഇവിടുത്തെ ഭക്ഷണം ഇഷ്ടം ഇല്ലാഞ്ഞിട്ട് ആണോ ആവോ...

ഒറ്റ നിമിഷം കൊണ്ട് ഒരായിരം ചിന്തകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോയി.

"
"ഹ്മ്മ്......"

ഒന്ന് മൂളിയ ശേഷം ഭദ്രൻ പുറത്തേക്ക് ഇറങ്ങി പോയി.


അമ്മയോട് യാത്ര പറഞ്ഞ ശേഷം മുറ്റത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ കണ്ടു ഉമ്മറത്തു തന്നേ നോക്കി ഒരു വിളറിയ ചിരിയോടെ നിൽക്കുന്നവളെ..

ഒന്ന് കൈ വീശി കാണിച്ച ശേഷം അവൻ വണ്ടി ഓടിച്ചു പോയി.

"മോളെ... ഞാനൊരുത്തിരി നേരം ഒന്നു കിടക്കട്ടെ.. നടും പൊറോം കഴച്ചു പൊട്ടുവാ "

രാധമ്മ പറഞ്ഞു.

"പോയി കിടന്നോ അമ്മേ... ജോലി ഒക്കെ കഴിഞ്ഞത് അല്ലേ...."
. അവളും പറഞ്ഞു.

തിരികെ റൂമിൽ എത്തിയ നന്ദനയ്ക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു..

രണ്ടു ദിവസം ഭദ്രേട്ടനെ കാണാതെ...എങ്ങനെ പിടിച്ചു നിൽക്കും.... ഓർക്കാൻ കൂടി വയ്യാ....
മിഴികൾ പോലും പെയ്തു തുടങ്ങി.

ഈശ്വരാ ഈ മനുഷ്യനെ ഇത്രമാത്രം ഞാൻ സ്നേഹിച്ചു തുടങ്ങിയോ...

അവൻ ഊരി മാറ്റി ഇട്ടിട്ടു പോയ ഷർട്ട് എടുത്തു അവള് തന്റെ മുഖത്തേക്ക് ചേർത്ത് വെച്ച് കൊണ്ട് കുറെ ഏറെ നേരം ബെഡിൽ ഒരേ ഇരുപ്പ് തുടർന്ന്.


**

"ആഹ് സന്തോഷേ.. നീ എവിടാ....."

അച്ചായന്റെ വീട്ടിൽ എത്തിയ ശേഷം ഭദ്രൻ ഫോൺ എടുത്തു തന്റെ ഒരു കൂട്ട്കാരനെ വിളിച്ചു.

"എടാ.. ഞാൻ ഇവിടെ തെക്കും ഭാഗത്തു ഒരു വീട് പണിയാ..എന്നാടാ വിളിച്ചേ ."

"നമ്മുടെ സുജിൻറെ നമ്പർ ഒന്ന് അയച്ചു തന്നെടാ, എന്റെ ഫോണിൽ അത് സേവ് അല്ലായിരുന്നു, ഇപ്പൊ നോക്കീട്ട് കാണുന്നുമില്ല....."


"ആഹ് ഞാൻ അയച്ചു തന്നേക്കാം..... ഓട്ടം ഉണ്ടോടാ..."...


"ഹ്മ്മ്... "

. കുറച്ചു സമയം കൂടി ഭദ്രൻ തന്റെ കൂട്ടുകാരൻ ആയ സന്തോഷിനോട് സംസാരിച്ച ശേഷം ഫോൺ കട്ട്‌ ചെയ്തു.


"എടാ ചെറുക്കാ, വേറെ ആരേം വിടുവൊന്നും വേണ്ടന്നേ, നീ പറ്റുന്ന പോലെ എടുത്തു കൊണ്ട് വന്നാൽ മതി, ആ കൊച്ചിനെ വിഷമിപ്പിക്കാൻ വേണ്ടി ഇനി നീയ് സ്റ്റേ ചെയ്യുന്ന ഏർപ്പാട് ഒന്നും വേണ്ടടാ ചെറുക്കാ..."


നന്ദനയുടെ കാര്യങ്ങൾ കേട്ട് കഴിഞ്ഞു അച്ചായൻ ഭദ്രനെ നോക്കി പറഞ്ഞു.

"സുജിനോട് പറയാം അച്ചായാ, നേരത്തിനു ലോഡ് വന്നില്ലേലും പ്രശ്നം അല്ലേ.... "

ഭദ്രൻ ഫോണിലേക്ക് ഉറ്റു നോക്കി ഇരുന്നു... നമ്പർ അയക്കുന്നുണ്ടോ എന്നുള്ളത്...


എടാ അതൊന്നും കുഴപ്പമില്ലന്നേ... നീ പോകാൻ ഉള്ളത് നീ തന്നെ പോയി എടുത്തല്ലേ ശരിയാവു... വേറെ ആരേം വിടണ്ടടാ..... "


അച്ചായൻ കുറെ ഏറെ നിർബന്ധിച്ചപ്പോൾ ഭദ്രൻ മനസില്ലാ മനസോടെ സമ്മതിച്ചു.

"നേരം നാലു മണി ആയി, എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ അച്ചായാ...9മണി ആകുമ്പോൾ തിരിച്ചു എത്താം "


"ആഹ് പോയിട്ട് വാടാ.. സെബാൻ വന്നില്ലേ "

"അവനാ കവലേന്നു കേറും..."

പറഞ്ഞു കൊണ്ട് അവൻ തന്റെ ടോറസിന്റെ ചാവി എടുത്തു വിരലിൽ ഇട്ടു വട്ടം കറക്കി കൊണ്ട് നടന്നു പോയി.


ഫിനാൻസ് ന്റെ ഓഫീസിന്റെ വാതിൽക്കൽ എത്തിയപ്പോൾ കണ്ടു തന്നെ നോക്കി ഇരിക്കുന്ന വീണയെ..


ഹൊ.. ഇവൾക്കിത് എന്തിന്റെ കേട് ആണ്, ഞാനൊന്നു കെട്ടിയ വിവരം അറിഞ്ഞിട്ട് പോലും, അവക്കടെ ഇരുപ്പ് കണ്ടില്ലേ...വായി നോക്കി....

പിറു പിറുത്തു കൊണ്ട് ഭദ്രൻ തന്റെ വണ്ടിയിലേക്ക് ചാടി കയറി.


അച്ചായന്റെ ഫിനാൻസ് ഓഫീസിൽ നാലഞ്ച് വർഷം ആയിട്ട് നിൽക്കുന്ന ഒരു പെണ്ണ് ആണ് വീണ..

കാണാനൊക്കെ സുന്ദരി ആണ്.


അവൾക്ക് ആണെകിൽ ഭദ്രനോട്‌ മുടിഞ്ഞ പ്രേമം ആയിരുന്നു, വീട് കുടുംബ, പെങ്ങന്മാർ എന്ന് പറഞ്ഞു നടക്കുന്ന അവനു ഉണ്ടോ ഇതൊക്കെ മൈൻഡ് ചെയ്യുന്നു...

അന്നയും സാറയും കൂടി ഈ പേര് പറഞ്ഞു ഭദ്രനെ കളിയാക്കുമ്പോൾ സൂസമ്മ വന്നു അവരെ വഴക്ക് പറഞ്ഞു ഓടിക്കുമായിരുന്നു..

അന്നൊക്കെ ആരേലും അറിഞ്ഞോ ഭദ്രന്റെ സ്വന്തം ആകുന്നത് നന്ദന ആണെന്ന് ഉള്ള കാര്യം.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story