Kerala
വാളയാർ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

[ad_1]
കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്‌നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് പരിശോധന
ശരീര താപനില അടക്കം പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ട് പേർ കൂടിയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന
അതേസമയം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച 14 വയസുകാരന് രോഗബാധയുണ്ടായത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. ഐസിഎംആർ സംഘം വിശദമായ പരിശോധന നടത്തും.
[ad_2]