ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും; സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും
[ad_1]
സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും. അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധീകരിക്കുക
റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷന് അപ്പീലും പരാതിയും നൽകിയ അഞ്ച് പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് നാല് മണിയോടെ കൈമാറും
82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കിയതായി റിപ്പോർട്ട് ആവശ്യപ്പെട്ട അഞ്ച് പേരെയും സാംസ്‌കാരിക വകുപ്പ് വിവരാവകാശ ഓഫീസർ അറിയിച്ചിട്ടുണ്ട്. അഞ്ച് പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുക ട്രഷറിയിൽ അടച്ചിട്ടുണ്ട്.
[ad_2]