❤ Fighting Love ❤: ഭാഗം 34

രചന: Rizvana Richu
സന്തോഷം കൊണ്ട് തുള്ളി ചാടുവാ ചെക്കൻ... നമ്മള് മാത്രം അല്ലാ അവിടെ ഉള്ളവർ ഒക്കെ ചെക്കന്റെ കളി കണ്ടു നോക്കുന്നുണ്ട്... സന്തോഷ പ്രകടനം കഴിഞ്ഞപ്പോൾ നമ്മക്ക് ഒരു റ്റാറ്റയും തന്ന് ചെക്കൻ പോയി...
"അപ്പൊ ഇതിന് വേണ്ടി ആയിരുന്നു അല്ലേ എന്നെ ഇവിടെക്ക് കൊണ്ട് വന്നത്...." നമ്മള് ഷബീ പോവുന്നത് നോക്കി നിൽക്കുമ്പോൾ ആണ് നമ്മളെ ലാമിടെ ഈ ചോദ്യം...
"അതെ... എന്താ നിനക്ക് ഇഷ്ടമായില്ലേ...."
"ഇഷ്ടമായില്ലേ എന്ന് ചോദിച്ചാ..... അത് പിന്നേ..." പെണ്ണ് നമ്മളെ മുന്നിൽ നിന്ന് പരുങ്ങികളിക്കേന്ന്..
"കൂടുതൽ പരുങ്ങി കളിക്കണ്ട... നിനക്ക് ഇഷ്ടം ആയി എന്ന് നിന്റെ മോന്ത കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്.... അതൊക്കെ പോട്ടെ എന്താ നിന്റെ കയ്യില്...."
നമ്മള് അത് ചോദിച്ചപ്പോൾ പെണ്ണ് നമ്മക്ക് നേരെ അത് നീട്ടി കാണിച്ചു..
"കമ്മലോ...." നമ്മളത് ചോദിച്ചപ്പോൾ പെണ്ണിന്റെ മുഖം നിലാവ് തിളങ്ങുന്ന പോലെ തിളങ്ങുന്നുണ്ട്... നമ്മളെ നോക്കി നല്ലം ഇളിക്കുന്നും ഉണ്ട്...
"എന്താടി അത് ചോദിച്ചപ്പോൾ ഇത്ര സന്തോഷം..."
അപ്പോഴാ അവളോട് ഷബീ പറഞ്ഞ കാര്യങ്ങൾ അവൾ എന്നോട് പറഞ്ഞത്... ശെരിക്കും അത് കേട്ടപ്പോൾ നമ്മളും ഞെട്ടി പോയി... എന്തായാലും നമ്മളെ ലാമി ഓനെ ഇഷ്ടപെട്ട് തുടങ്ങി... നമ്മള് അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ആണ് ഫോണിൽ ഒരു മെസ്സേജ് വന്നത്... ഫോൺ നോക്കിയപ്പോൾ സൈബ ആണ്... നമ്മള് വരുന്നു പറഞ്ഞിരുന്നു കാണാത്തത് കൊണ്ടുള്ള മെസ്സേജ് ആണ്.....
"ലാമി വാ നമുക്ക് പോവാം... ഇനി ഒരാളെ കൂടി കാണാൻ ഉണ്ട്..."
ലാമിയെ കൂടി എല്ലാം അറിയിക്കാം എന്ന് നമ്മളു ആദ്യമേ തീരുമാനിച്ചിരുന്നു... കാരണം ഒരാളുടെ ഹെല്പ് കൂടി നമ്മക്ക് എന്തായാലും ആവിശ്യം വരും....
"ഇനി ആരെ കാണാൻ ആണ്..."
"പറയാം നീ വേഗം വാ...." നമ്മള് ഓളെയും പിടിച്ച് വലിച്ച് നടന്ന്...
വണ്ടിയിൽ നിന്ന് നമ്മളോട് ആരെ കാണാൻ ആണ് പോവുന്നത് എന്ന് പെണ്ണ് പിറകിൽ ഇരുന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്നുണ്ട് നിനക്ക് അറിയുന്ന ഒരാളെ കാണാൻ ആണ് എന്ന് മാത്രം നമ്മള് പറഞ്ഞു...
അവിടെ എത്തിയപ്പോൾ അവള് ചുറ്റും നോക്കുന്നുണ്ട്...
"ഓഫണേജിൽ നിനക്ക് ആരെയാ കാണാൻ ഉള്ളത്...."
ഓളെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നമ്മള് അകത്തേക്ക് കയറി... പെണ്ണ് നമ്മളെ പിന്നാലെ വന്നു...
അവിടെ ഒരു റൂമിൽ ഒരു 40 വയസ്സ് തോന്നിക്കുന്ന സ്ത്രീ ഇരിക്കുന്നുണ്ട്...
"സുമയ്യ മാഡം ആണോ..." നമ്മള് ഒരു പുഞ്ചിരിയോടെ ആ സ്ത്രീയോട് ചോദിച്ചു..
"അതെ.... ആരാണ്...."
"ഞാൻ ഇവിടെ താമസിക്കുന്ന ഷാഹിനയെ കാണാൻ വന്നതാണ്...."
"സായാന ആണോ... " സുമയ്യ മാഡം തിരിച്ചും ഒരു പുഞ്ചിരി തൂകി കൊണ്ട് മറുപടി നൽകി...
"അതെ...."
"അവൾ പറഞ്ഞിരുന്നു വരും എന്ന്... അവൾ റൂമിൽ ഉണ്ട് ഞാൻ വിളിച്ചിട്ട് വരാം... " എന്ന് പറഞ്ഞ് മാഡം പോയി...
നിങ്ങൾക് ചില കൺഫ്യൂഷൻ വന്ന് കാണും അല്ലേ... സംഭവം ഞാൻ പറഞ്ഞ് തരാം... സൈബ എനിക്ക് മെസ്സേജ് അയച്ചിരുന്നു ഇവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് സുമയ്യ മാഡം ആണെന്ന്.. അതാ ആളെ കണ്ടപ്പോൾ നമ്മള് ചോദിച്ചേ.. പിന്നെ ഷാഹിന എന്ന് പറയുന്നത് വേറെ ആരും അല്ലാ.. സൈബ തന്നെ ആണ്.. അവളുടെ ഒരു സേഫ്റ്റിക്ക് വേണ്ടി ഇവിടെ കൊടുത്തിട്ടുള്ള നെയിം ആണ് അത്... സുമയ്യ മെഡത്തിനും കുറച്ച് പേർക്കും മാത്രമേ അവളുടെ റിയൽ നെയിം അറിയൂ... ഇപ്പോൾ എല്ലാം മനസ്സിലായില്ലേ.....
നമ്മള് അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു.. അപ്പോഴാ നമ്മളെ ലാമിയെ നമ്മള് നോക്കിയത്... പാവം ഓളെ മുഖം കാണുമ്പോൾ ശെരിക്കും ചിരി വരുന്നുണ്ട്... പെണ്ണ് ഒരു പിടിയും കിട്ടാതെ അന്തം വിട്ട് നിൽക്കുകയാണ്... നമ്മള് ഓളെ നോക്കി ഇളിച്ചോണ്ട് അടുത്തുള്ള ചെയർ ചൂണ്ടി കാണിച്ചു ഇവിടെ വന്ന് ഇരിക്ക് എന്ന് ആക്ഷൻ കാണിച്ചു... അപ്പൊ തന്നെ പെണ്ണ് നമ്മളെ അടുത്ത് വന്ന് ഇരുന്ന്...
"എടി നീ അല്ലേ പറഞ്ഞെ പരിജയം ഉള്ള ആളെ കാണാൻ ആണ് വരുന്നത് എന്ന് പക്ഷെ എനിക്ക് ഷാഹിന എന്ന് പറഞ്ഞ ആരെയും അറിയില്ലലോ..."
"ഷാഹിന എന്ന പേര് അറിയില്ലേലും ആളെ നീ അറിയും..." നമ്മള് ഓളോട് അത് പറഞ്ഞതും പെട്ടന്ന് അവളുടെ നോട്ടം എന്റെ മുഖത്തു നിന്ന് മാറിയത് ഞാൻ ശ്രദ്ധിച്ചു... അവളുടെ രണ്ട് കണ്ണുകളിലും അതിശയ ഭാവം ഞാൻ കണ്ടു... അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് അവൾ എണീറ്റപ്പോൾ അവൾ നോക്കുന്ന ഭാഗത്തേക്ക് നമ്മള് തിരിഞ്ഞ് നോക്കി... അപ്പൊ ദേ വരുന്നു സുമയ്യ മേഡത്തിന്റെ കൂടെ നമ്മളെ സൈബ.. അപ്പൊ ഇവളെ കണ്ടിട്ട് ആണ് നമ്മളെ ലാമി അന്തം വിട്ട് നോക്കി നിൽക്കുന്നത്...
നടന്ന് സൈബയും മേഡവും നമ്മളെ അടുത്ത് എത്തി... അപ്പോൾ തന്നെ നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞ് മേഡം അവിടെ നിന്ന് പോയി..
നമ്മളു സൈബയെ കെട്ടി പിടിച്ചു...അവൾ എന്നെയും ചേർത്ത് പിടിച്ചു...
ഇവിടെ നമ്മളെ സ്നേഹ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞിട്ടും ഒരുത്തി അതെ നിൽപ്പ് നിൽക്കുകയാണ്....
"എടി ലാമി... നിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലേ...." നമ്മള് ഓളെ പിടിച്ച് ഒന്ന് കുലുക്കി ഇത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്....
"സൈബ.... നിനക്ക് എന്ത് പറ്റിയതാ... നീ അപ്പൊ ഒളിച്ചോടി പോയതല്ലേ... സച്ചുവും കൂടി അറിഞ്ഞോണ്ട് ആണോ നീ പോയത്... പക്ഷെ എന്തിനു വേണ്ടി... നീ എന്തിനാ ആരും അറിയാതെ ഇവിടെ താമസിക്കുന്നത്..." ഞെട്ടൽ മാറിയതും പെണ്ണ് ഒരേ ചോദ്യം ചെയ്യൽ ആയിരിന്നു...
"എന്റെ പൊന്നു ലാമി... നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ ഓരോന്ന് ആയി ചോദിക്ക്... എന്നാലല്ലേ മറുപടി പറയാൻ പറ്റു..." അവളെ ചോദ്യങ്ങൾ കേട്ടപ്പോൾ സൈബയുടെ ഡയലോഗ് ആണ് ഇത്...
"ഒക്കെ ഞാൻ പറയാം ലാമി... ബട്ട് ഇവിടെ വെച്ച് അല്ലാ നമുക്ക് കുറച്ച് അങ്ങോട്ട് മാറി നിൽക്കാം..."
നമ്മള് അവിടെ നിന്ന് സൈബയുടെ റൂമിലെക്ക് പോയി... പിന്നെ ലാമിക്ക് എല്ലാം പറഞ്ഞ് കൊടുത്തു.... എല്ലാം കേട്ടപ്പോൾ ഒരുമാതിരി യക്ഷി കഥ കേട്ടപോലെ ആയിരുന്നു ഓളെ മോന്ത....
"ഇത്രയൊക്കെ കാര്യങ്ങൾ ഇതിനു ഇടയിൽ നടന്നോ... വിശ്വസിക്കാൻ പറ്റുന്നില്ല.... അപ്പൊ അബിക്കയുടെ വീട് ശെരിക്കും അപകടം ആണല്ലേ...."
"അബിയുടെ വീട് അല്ലാ ലാമി... അതിൽ ഉള്ള ഒരാൾ ആണ് അപകടം... പക്ഷെ അത് ആരാണ് എന്ന് എനിക്ക് ഇത് വരെ കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല...
സൈബ... ശെരിക്കും നിനക്ക് ഉറപ്പാണോ വീട്ടിൽ ഉള്ള ഒരാൾ ആണ് നിന്നെ പിടിച്ചു കൊണ്ട് വരാൻ പറഞ്ഞത് എന്ന്...."
"അബിയുടെ ഫാമിലിയിൽ ഉള്ള ആൾ ആണെന്ന് എനിക്ക് ഉറപ്പാണ് സച്ചു... അവർ പറയുന്നത് ഞാൻ ശെരിക്കും കേട്ടത് ആണ്... പക്ഷെ ആരാണെന്നു ഒരു സൂചന പോലും എനിക്ക് കിട്ടിയിട്ടില്ല... ആളെ എനിക്ക് അറിയില്ല എന്ന സമാധാനത്തിൽ ആയിരിക്കും ഞാൻ രക്ഷപ്പെട്ടിട്ടും അവർ സമാധാനത്തോടെ നിൽക്കുന്നത്..."
"സമാധാനം അവർക്ക് ഇപ്പോൾ മാത്രമേ ഉണ്ടാവുള്ളു... ഇങ്ങനെ ഒരു ചതി ചെയ്ത് ആരും അങ്ങനെ സമാധാനത്തോടെ ജീവിക്കണ്ട.. അത് മാത്രം അല്ലാ മറഞ്ഞു നിൽക്കുന്ന ശത്രു ഇനിയും ഉപദ്രവിക്കും.... " നമ്മളത് പറഞ്ഞപ്പോൾ ലാമിയുടെയും സൈബയുടെയും കണ്ണിൽ ഭയം നമ്മള് കണ്ടു...
"നിങ്ങൾ പേടിക്കണ്ട... എല്ലാം വരുന്നെടുത്ത് വെച്ച് കാണാം... ആദ്യം അയാൾ ആരാണ് എന്ന് കണ്ടു പിടിക്കുകയാ വേണ്ടത്..."
"പക്ഷെ അതെങ്ങനെ സച്ചു... എങ്ങനെ കണ്ടുപിടിക്കും..."
"ഒരു സൂചന അത് പടച്ചോൻ കാണിച്ചു തരാതിരിക്കില്ല... പക്ഷെ അത് വരെ സൈബ ആരും അറിയാതെ ഇവിടെ താമസിക്കണം.. അയാളെ കണ്ടു പിടിക്കുന്നത് വരെ മാത്രം...."
"പക്ഷെ സച്ചു എനിക്ക് ഉപ്പയെയും ഉമ്മയെയും ഒന്ന് കാണണം..."
"നീ എന്ത് വിഡ്ഢിത്തമാ പറയുന്നത് സൈബ... അവർ ഇതൊക്കെ അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് ഞാൻ പറഞ്ഞു തരണോ..." നമ്മള് ഓളോട് ചൂടായപ്പോൾ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്...
"പ്ലീസ്.... എനിക്ക് ദൂരെ നിന്ന് ഒന്ന് കണ്ടാൽ എങ്കിലും മതി പ്ലീസ് സച്ചു...." അവളതും പറഞ്ഞ് നമ്മളെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങിയപ്പോൾ നമ്മളെയും ലാമിടെയും കണ്ണുകളും നിറഞ്ഞു പോയി...
നമ്മള് മെല്ലെ നമ്മളെ ശരീരത്തിൽ നിന്ന് ഓളെ മാറ്റി നിർത്തി..
"നീ ഒന്ന് ക്ഷമയോടെ നിൽക്ക്... ഞാൻ നിനക്ക് അവരെ കാണാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി തരാം.." നമ്മള് അതും പറഞ്ഞ് ഓളെ സമാധാനിപ്പിച്ചു... പിന്നെ അത് കേട്ടപ്പോൾ പെണ്ണ് കണ്ണൊക്കെ തുടച്ചു നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"എന്നാ നമ്മള് പോവുകയാ... എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്ക്.. പിന്നെ കാൾ ഞാൻ തന്നെയാണ് അറ്റന്റ് ചെയ്തത് എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ സംസാരിക്കാവു.. കൂടുതൽ പുറത്തേക്കു ഒന്നും പോവണ്ട... ഇടക്ക് വന്ന് നമ്മള് കണ്ടോളാം... പിന്നെ വിഷമിക്കണ്ട ഉമ്മയെയും ഉപ്പയെയും കാണിച്ചു തരാം..." അങ്ങനെ ചെറിയ ഉപദേശങ്ങൾ ഒക്കെ ഓൾക്ക് പറഞ്ഞ് കൊടുത്ത് നമ്മളും ലാമിയും അവിടെ നിന്ന് ഇറങ്ങി...
ഹെൽമെറ്റ് ലാമിടെ കയ്യിൽ കൊടുത്ത് നമ്മള് ഓളെ പിറകിൽ കയറി ഇരുന്നു... പിന്നെ അവിടെ നിന്ന് വിട്ടു...
****************
ഓഫീസിൽ നിന്ന് തിരിച്ചു രാത്രി വീട്ടിൽ എത്തി റൂമിൽ കയറിയപ്പോൾ നമ്മളെ കെട്ടിയോൾ മാക്രിയെ അവിടെ എവിടെയും കാണാൻ ഇല്ലാ... ഇവൾ ഇത് എവിടെ പോയി.... അപ്പോഴാ നമ്മക്ക് ഓള് ഓളെ വീട്ടിൽ പോയത് ഓർമ വന്നത്... ഞാൻ എന്തൊരു മണ്ടനാ... ഞാൻ അല്ലേ അവളെ രാവിലെ വീട്ടിൽ കൊണ്ട് വിട്ടത്... ഓഹ് ഇന്ന് ഇനി സമാധാനത്തോടെ കിടന്ന് ഉറങ്ങാലോ ഓളെ കല പില കേൾക്കണ്ടാലോ സമാധാനം.... നമ്മള് അതും മനസ്സിൽ കരുതി ബെഡിലേക്ക് വീണു.... പക്ഷെ മനസ്സിന് എന്താ ഒരു മൂഡ് ഓഫ് തോനുന്നു അല്ലേ.... അല്ലേലും എന്റെ കാര്യം നിങ്ങളോട് ചോദിച്ചിട്ട് എന്താ കാര്യം... നമ്മക്ക് മനസ്സിന് ഒരു സുഖവും ഇല്ലാ.. എന്താ പടച്ചോനെ ഇത്രയും ടെൻഷൻ തോന്നാൻ കാര്യം...
ചിലപ്പോൾ ക്ഷീണം കൊണ്ട് ആവും... നമ്മള് അങ്ങനെ സമാധാനിച്ചു പിന്നെ ഒരു മൂഡും ഇല്ലെങ്കിലും തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി....
****************
നല്ല വിശപ്പ് തോന്നിയിട്ട് ആണ് ഫുഡ് കഴിക്കാൻ വന്നിരുന്നത് പക്ഷെ നമ്മക്ക് എന്തോ കഴിക്കാനെ പറ്റുന്നില്ല... നമ്മള് നമ്മളെ അടുത്തിരിക്കുന്ന ലാമിയെ നോക്കിയപ്പോൾ എന്റെ അള്ളോഹ്.. പെണ്ണ് ഒടുക്കത്തെ തീറ്റി... നമ്മക്ക് ഇത് എന്താ പറ്റിയെ... എന്തോ ഒന്ന് വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ...
"നീ എന്താ മോളെ കഴിക്കാതെ ഭക്ഷണവും നോക്കി ഇരിക്കുന്നത്... "
നമ്മളെ കളി കണ്ടിട്ട് നമ്മളെ ഉപ്പ പറഞ്ഞ ഡയലോഗ് ആണ് ഇത്....
"എന്തോ വിശപ്പ് തോന്നുന്നില്ല ഉപ്പാ...."
"വിശപ്പ് തോന്നുന്നില്ലന്നോ... നീ അല്ലേ നേരത്തെ വിശക്കുന്നു വിശക്കുന്നു എന്ന് പറഞ്ഞു ബഹളം വെച്ചത്... " നമ്മളെ ഉമ്മയുടെ വക അടുത്ത ഡയലോഗ്... നമ്മള് ഇതിനോക്കെ എന്ത് മറുപടി കൊടുക്കാൻ ആണ് നമ്മക്ക് തന്നെ മനസ്സിലാവുന്നില്ല എന്താ കാര്യം എന്ന്... നമ്മള് ലാമിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളോട് കണ്ണ് കൊണ്ട് എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നുണ്ട്... നമ്മള് ഒന്നും ഇല്ലാന്ന് തിരിച്ചും കാണിച്ചു...
പിന്നെ കൂടുതൽ ചോദ്യം വരുന്നതിനു മുന്നേ കുറച്ച് കഴിച്ചു എന്ന് വരുത്തി അവിടെ നിന്ന് എണീറ്റ് കൈ കഴുകി പുറത്ത് പോയി നിന്നു...
"അബിയെ കാണാൻ തോന്നുന്നു... അവൻ എന്ത് ചെയ്യുകയായിരിക്കും... ഓഫീസിൽ നിന്ന് വന്ന് കാണുമോ... ഉറങ്ങികാണുമോ... അതോ ലാപ്പിൽ കളിക്കുകയായിരിക്കുമോ... നമ്മളെ മനസ്സിൽ ആ കോന്തനെ കുറിച്ച് മാത്രമേ തോന്നുന്നുള്ളു... മനസ്സിന് ആകെ ഒരു വല്ലായ്മ... കുറെ ടൈം പുറത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കളിച്ചു അവസാനം വട്ട് പിടിക്കുന്ന പോലെ തോന്നിയപ്പോൾ റൂമിലേക്ക് പോയി... പോയപ്പോൾ കണ്ട കാഴ്ച നമ്മളെ ലാമി ഫോണിൽ കൊഞ്ചിക്കൊണ്ട് നിൽക്കുന്നു... നമ്മളെ ഷബീ നമ്മളെ കയ്യിൽ നിന്ന് ആദ്യമേ നമ്പർ ഒക്കെ വാങ്ങി വെച്ചിന്...
ഒന്നും പറയണ്ട പെണ്ണിന്റെ സംസാരവും കളിയൊക്കെ കണ്ടാൽ തോന്നും കുറെ വർഷം ആയി തുടങ്ങിയ റിലേഷൻ ആണെന്ന്... നമ്മളെ നോട്ടം കണ്ടു ആവണം പിന്നെ വിളിക്കാം എന്ന് ഷബീയോട് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു...
"എന്താ നിന്റെ പ്രശ്നം സച്ചു...."
"എന്ത് പ്രശ്നം... ഒന്നും ഇല്ലാ..."
"അത് കള്ളം കുറെ സമയം ആയി ഞാൻ ശ്രദ്ധിക്കുന്നു... നിനക്ക് എന്തോ ഒരു വിഷമം.. എന്താടി എന്തു പറ്റി..."
"എന്താ എന്ന് എനിക്ക് തന്നെ അറിയില്ല.. എനിക്ക്.... എനിക്ക് അബിയെ കാണാൻ തോന്നുന്നു... അവൻ മാത്രം ആണ് മനസ്സിൽ ഓർമ്മിക്കണ്ടാ എന്ന് ചിന്തിക്കുംതോറും അവൻ തന്നെ വരുന്നു മനസ്സിൽ... "
"ഞാൻ ഒരു കാര്യം ചോതിച്ചാൽ നീ സത്യം പറയുമോ സച്ചു...."
"എന്താ ചോദിക്ക്...."
"നിനക്ക് അബിയെ ഇഷ്ടം ആണോ..."
പെട്ടന്ന് ഓളെ ചോദ്യം കേട്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടിപോയെങ്കിലും പിന്നെ അതെ എന്ന രീതിയിൽ തലയാട്ടി...
"കഥകളി കളിക്കാതെ വാ തുറന്നു പറ ഇഷ്ടം ആണോ അല്ലയോ എന്ന്...."
"എനിക്ക് ഇഷ്ടം ആണ്... " നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് ഒരേ ചിരിയാണ്...
"നീ എന്തിനാ തെണ്ടി ഇളിക്കുന്നെ..."
"ഹേയ് നിന്റെ കാര്യം ഓർത്തപ്പോൾ ചിരി വന്നത് ആണ്... എടി പെണ്ണെ അത് നിന്റെ കെട്ടിയോൻ അല്ലേ ഇഷ്ടം ആണേൽ ആരെയും പേടിക്കാതെ അങ്ങ് തുറന്ന് പറഞ്ഞൂടെ... ലോകത്തിലെ ആദ്യത്തെ സംഭവം ആവും ഇത് സ്വന്തം കേട്ടിയോനോട് പ്രണയം തോന്നിയിട്ട് പറയാതെ ഇവിടെ ഇരുന്ന് വിഷമിക്കുന്ന ഒരു കെട്ടിയോള്..."
" അതിന് നിനക്ക് അവന്റെ കാര്യം അറിയാവുന്നത് അല്ലേ.. അവനു പെണ്ണ് എന്ന് പറയുമ്പോൾ തന്നെ ഇഷ്ടമല്ല എന്നെ ഒട്ടും ഇഷ്ടമല്ലാതെ കല്യാണം കഴിച്ചതാ.. ഞാൻ ഇത് പോയി പറഞ്ഞാൽ ചിലപ്പോൾ എന്നെ അവിടെ നിന്ന് അടിച്ചു പുറത്താക്കും..."
"അതൊക്കെ നിന്റെ തോന്നൽ ആണ്... നിനക്കും ആദ്യം അവനെ ഇഷ്ടം അല്ലായിരുന്നല്ലോ.. പക്ഷെ ഇപ്പോ ഇഷ്ടം ആയില്ലേ.. അത് പോലെ അവന്റെ മനസ്സും മാറിയെങ്കിലോ... ഒന്ന് പറഞ്ഞ് നോക്കുന്നതിൽ എന്താ തെറ്റ്... എന്തായാലും സ്വന്തം കേട്ടിയോനോട് i love u പറഞ്ഞതിന്റെ പേരിൽ നിന്നെ തൂക്കി കൊല്ലാൻ ഒന്നും പോവുന്നില്ല... "
ലാമി പറയുന്നതിലും കാര്യം ഉണ്ട്.. ഇടക്ക് ഒക്കെ അബിക്ക് സ്നേഹം ഉണ്ട് എന്ന് നമ്മക്കും ഫീൽ ചെയ്തിട്ടുണ്ട് എങ്കിലും അത് ഇങ്ങനെ ഉള്ള ഇഷ്ടം ആയിരിക്കുമോ... പറഞ്ഞു കഴിഞ്ഞാൽ ഉള്ള ഓന്റെ പ്രതികരണം ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു...
"എടി ലാമി പറയണോ..... എടി ലാമി നിന്നോടാ ചോദിച്ചേ... ഈ പെണ്ണിന് ചെവിയും കേൾക്കാതെ ആയോ.." മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ നമ്മള് ആ തെണ്ടിയെ നോക്കി... അള്ളോഹ് പെണ്ണ് എപ്പോഴേ ഉറങ്ങി... ഇവളൊക്കെ ഇങ്ങനെ സമാധാനത്തോടെ ഉറങ്ങുന്നത് കണ്ടിട്ട് കൊതി ആയിട്ട് വയ്യാ.... എന്തായാലും പറയണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിച്ചു തീരുമാനിക്കാം... നല്ലോണം ആലോചിച്ചു തീരുമാനിചില്ലേൽ ചിലപ്പോൾ പണി കിട്ടും... നമ്മളെ കെട്ടിയോൻ അല്ലേ ആള്.... പിന്നെ ഒന്നും ആലോചിചില്ല പുതപ്പ് തല അടക്കം മൂടി പുതച്ചു അങ്ങ് കിടന്നു........കാത്തിരിക്കൂ.........
[ad_2]