അന്തരിച്ച മുൻ മന്ത്രി ടി ശിവദാസ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

menon

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ നടന്നു. മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. 

രാവിലെ മഞ്ചേരിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. അര മണിക്കൂറോളം നേരം മുഖ്യമന്ത്രി ഇവിടെ ചെലവിട്ടു. പി ബി അഗം എ വിജയരാഘവൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി സിപിഎം നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു

മൂന്ന് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ശിവദാസ മേനോൻ. ന്യൂമോണിയ ബാധയെ തുടർന്ന് 90ാം വയസ്സിൽ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. മൂന്നാം നായനാർ മന്ത്രിസഭയിൽ ധനവകുപ്പും എക്‌സൈസ് വകുപ്പും വഹിച്ചു.
 

Share this story