പ്ലാസ്റ്റിക് സർജറിക്കിടെയുണ്ടായ പിഴവ്; കന്നഡ നടി ചേതന രാജ് മരിച്ചു

chetana

പ്ലാസ്റ്റിക് സർജറിയിയ്ക്ക് വിധേയമായതിന് പിന്നാലെ കന്നഡ നടി മരിച്ചു. കന്നഡ ടിവി സീരിയൽ നടി ചേതന രാജ് ആണ് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിക്കായി ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിൽ ഫ്‌ളൂയിഡ് അടിഞ്ഞുകൂടുകയായിരുന്നു. 

ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് നടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇവർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലെ ഷെട്ടീസ് കോസ്‌മെസ്റ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സർജറിക്കായി പോയത്. സർജറി വിജയകരമായിരുന്നില്ല. സർജറി ചെയ്ത ഡോക്ടർമാർ വൈകിട്ട് അഞ്ചരയോടെ നടിയെ കാഡെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. 

സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചു. ചേതന മരണപ്പെട്ടു എന്നറിഞ്ഞിട്ടാണ് ഷെട്ടീസ് കോസ്‌മെസ്റ്റിക് സെന്ററിലെ ഡോക്ടർമാർ നടിയെ കൊണ്ടുവന്നതെന്നാണ് വിവരം.
 

Share this story