National
ഛത്തിസ്ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 15 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപൂർ ജില്ലയിലെ കരേഗുട്ട മലനിരകൾക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു വനിതയുമുണ്ട്
ഛത്തിസ്ഗഢ്-തെലങ്കാന അതിർത്തിയിലെ വനത്തിനുള്ളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ബസ്തർ ഐജി സുന്ദരാജ് ഒ അറിയിച്ചു. ഏപ്രിൽ 21 മുതൽ പ്രദേശത്ത് കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്ന് ആയുധങ്ങളും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 24ന് ഇതേ പ്രദേശത്ത് മൂന്ന് വനിതാ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധനക്ക് എത്തിയത്.