അടൂരിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേർ അറസ്റ്റിൽ
Jan 25, 2025, 12:15 IST

പത്തനംതിട്ട അടൂരിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹയർ സെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. അന്വേഷണത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെ കൂടി പിടികൂടാനുണ്ട്. സമൂഹമാധ്യമം വഴി പരിചയപ്പെട്ടവരും ഒരു അകന്ന ബന്ധുവുമാണ് പ്രതികൾ.