Kerala

പത്തനംതിട്ടയിൽ നിന്ന് 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം; അന്വേഷണം തുടരുന്നു

പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17കാരിക്കായി അന്വേഷണം തുടരുന്നു. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാമിന്റെ മകൾ റോഷ്‌നി റാവത്തിനെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞാണ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. കറുത്ത ചെക്ക് ഷർട്ടാണ് കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത്.

പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണം. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം. കോയിപ്രം പോലീസ് നമ്പർ: 9497947146

Related Articles

Back to top button
error: Content is protected !!