Kerala
17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ദളിത് വിഭാഗത്തിൽപ്പെട്ട 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ അജ്മൽ കബീറാണ്(27) അറസ്റ്റിലായത്
പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൊല്ലത്തെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.