രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; 19കാരൻ അറസ്റ്റിൽ
Jul 16, 2025, 10:22 IST

കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ പൈനാപ്പിൾ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്ത് വീട്ടിൽ അൽ സാബിത്താണഅ അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച കാർ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി, നമ്പർ പ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായിരുന്ന യുവതിയായിരുന്നു അൽ സാബിത്തിന്റെ കാമുകി. ഇവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചതെന്നാണ് അൽ സാബിത്തിന്റെ മൊഴി. കരുട്ടുകാവ് ഭാഗത്തെ വീട്ടിലെ പോർച്ചിൽ കിടന്ന കാർ ജൂലൈ 4നാണ് മോഷ്ടിച്ചത് ഇത് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി പരിചയത്തിലാകുന്നതും പ്രണത്തിൽ ആകുന്നതും. ഇവരുമൊന്നിച്ചായിരുന്നു അൽ സാബിത്തിന്റെ യാത്രകൾ