2023ല്‍ ഒമാന്‍ അനുവദിച്ചത് 1,35 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകള്‍
മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം 1,35,028 ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിച്ചതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. . ഇതില്‍ പാതിയില്‍ അധികവും അതായത് 72,899 എണ്ണവും അനുവദിച്ചിരിക്കുന്നത് പ്രവാസികള്‍ക്കാണ്. ലൈസന്‍സ് ലഭിച്ചിരിക്കുന്ന സ്വദേശികളുടെ എണ്ണം 62,129 ആണ്.
ലൈസന്‍സ് സ്വന്തമാക്കിയവരില്‍ 9,788 പേര്‍ പ്രവാസി വനിതകളാണെന്ന കൗതുകകരമായ കാര്യവും ഒമാന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍(എന്‍സിഎസ്‌ഐ) പുറത്തുവിട്ട വിവരങ്ങളിലുണ്ട്. 29,936 പ്രവാസി പുരുഷന്‍മാര്‍ക്കും ഇതേ കാലത്ത് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
പ്രവാസികളായ സ്ത്രീകളുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായാണ് ലൈസന്‍സ് ലബ്ധിയെ ഏവരും കാണുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുംബമായി ഒമാനില്‍ താമസിക്കുന്നുണ്ട്. ലൈസന്‍സ് ലഭ്യമായിരിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളിലും കുട്ടികളെ വിദ്യാലയങ്ങളിലേക്കു കൊണ്ടുവിടുന്നതിനുമെല്ലാം സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. ടാക്‌സിയെ ആശ്രയിക്കുന്നതും അതിനായി കാത്തുകെട്ടികിടക്കുന്നതുമെല്ലാം ഇതിലൂടെ മറികടക്കാനുമാവുമെന്നതും നേട്ടം തന്നെ.