2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനമേർപ്പടുത്തേണ്ടി വരുമെന്ന് മന്ത്രി

2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനമേർപ്പടുത്തേണ്ടി വരുമെന്ന് മന്ത്രി
[ad_1]

ആലപ്പുഴയിൽ 2025 വരെ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി പറഞ്ഞു. വൈറസിന്റെ ശക്തി കുറയുന്നതുവരെ നിയന്ത്രണങ്ങൾ വേണ്ടി വരും

ഇതുസംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്‌പോട്ടുകൾ വളരെ നിർണായകമായെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. കേരളത്തിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആലപ്പുഴ, കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

എല്ലാ വർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധയുണ്ടാകുന്നു. മുമ്പുള്ളതുപോലുള്ള വൈറസല്ല, ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളിലും വൈറസ് ബാധയുണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
 


[ad_2]

Tags

Share this story