31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സ്രഷ്ടിച്ച് പുഷ്പ 2
ഇന്ത്യൻ സിനിമയിൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് അല്ലു അർജിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പ 2: ദി റൂൾ. ചിത്രം റിലീസായി 31 ദിവസം പിന്നിടുമ്പോൾ 1200 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ആഗോള കളക്ഷനിൽ ഏറ്റവും വേഗത്തിൽ ആയിരം കോടി മറികടക്കുന്ന ചിത്രമായി പുഷ്പ 2 മാറി. 1800കോടി ക്ലബ്ബിൽ പ്രവേശിച്ച അമീർ ഖാൻ നായകനായ ദംഗലിന്റെ റെക്കോർഡ് മാത്രമാണ് ഇനി പുഷ്പ 2വിന് മറികടക്കാനുള്ളത്.
നേരത്തെ, ചിത്രം റിലീസ് ചെയ്ത് പത്തുദിവസം കൊണ്ട് ആഗോള കളക്ഷൻ 1190 കോടി രൂപ പിന്നിട്ടിരുന്നു. നേരത്തെ ബാഹുബലി 2 പതിനൊന്ന് ദിവസംകൊണ്ടാണ് ആയിരം കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടത്. എന്നാൽ, ‘പുഷ്പ 2: ദി റൂൾ’ ആയിരം കോടിയെന്ന നേട്ടം വെറും ആറുദിവസം കൊണ്ടാണ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഡിസംബർ 14-ന് മാത്രം പുഷ്പ 2: ദി റൂൾ ഇന്ത്യയിൽനിന്ന് 62.3 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. റിലീസ് ചെയ്ത് പത്താംദിവസം ചിത്രത്തിന്റെ കളക്ഷനിൽ 71 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷൻ തുക 824.5 കോടി രൂപയിലെത്തി.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 498.1 കോടി രൂപയും തെലുഗു പതിപ്പ് 232.6 കോടി രൂപയും തമിഴ് പതിപ്പ് 44.9 കോടി രൂപയും കന്നഡ പതിപ്പ് 5.95 കോടി രൂപയും കളക്ഷൻ നേടി. ചിത്രത്തിന്റെ മലയാളം പതിപ്പ് ഇതുവരെ 12.95 കോടി രൂപയുടെ കളക്ഷനാണ് നേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.