National
ഊട്ടിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ 55കാരി കൊല്ലപ്പെട്ടു; ആക്രമിച്ചത് കടുവയെന്ന് സംശയം

ഊട്ടിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് ഇവർ.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. കടുവയാണ് ആക്രമിച്ചതെന്ന സംശയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.
മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ഉതഗൈ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉതഗൈ നോർത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.