രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് 6 വയസുകാരൻ മരിച്ചു; അമ്മ അറസ്റ്റിൽ
Aug 12, 2025, 11:48 IST
കണ്ണൂർ പിലാത്തറ ചെറുതാഴത്ത് യുവതി രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമാണെന്ന പരാതിയിൽ ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജ, ധനേഷിന്റെ അമ്മ ശ്യാമള എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ആറ് വയസുള്ള മകൻ ധ്യാൻകൃഷ്ണയുടെ മരണത്തിലാണ് ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയെ അറസ്റ്റ് ചെയ്തത് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ധ്യാൻകൃഷ്ണ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മറ്റൊരു കുട്ടി ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്
