65 കാരന്‍റെ കാമുകി 30 വയസുകാരി; മോശം കമൻ്റ്: മാളവികയുടെ വൈറൽ മറുപടി

65 കാരന്‍റെ കാമുകി 30 വയസുകാരി; മോശം കമൻ്റ്: മാളവികയുടെ വൈറൽ മറുപടി
മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. തെന്നിന്ത‍്യയിൽ ഒരുപാട് ആരാധകരുള്ള നടിയായ മാളവിക മോഹനനാണ് മോഹൻലാലിനൊപ്പം നായികയായി വേഷമിടുന്നത്. സിനിമയുടെ ലൊക്കേഷനിൽ വച്ച് മോഹൻലാലിനോടൊപ്പമെടുത്ത ചില ചിത്രങ്ങൾ താരം സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു താഴെ മോശമായി വന്ന കമന്‍റിന് മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 65 കാരന് കാമുകിയായി 30 വയസുകാരി അഭിനയിക്കുന്നുവെന്നും പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങളായാണ് മുതിർന്ന നടന്മാർ അഭിനയിക്കുന്നതെന്നുമായിരുന്നു കമന്‍റ്. കാമുകിയാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ അനുമാനങ്ങൾ ഉപയോഗിച്ച് ആളുകളെ വിലയിരുത്തുന്നത് നിർത്തുവെന്നായിരുന്നു മാളവികയുടെ മറുപടി. ഇതിനു പിന്നാലെ മാളവികയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിങ്ങൾ സംസാരിക്കുന്നത് കേട്ടാൽ തിരക്കഥ മുഴുവൻ വായിച്ചപോലെയാണല്ലോയെന്നായിരുന്നു കമന്‍റിന് മറ്റൊരാൾ മറുപടി നൽകിയത്.

Tags

Share this story