74 മത്സരങ്ങൾ, 65 ദിവസം; 13 നഗരങ്ങൾ, 10 ടീമുകൾ: ഐപിഎല്ലിന് നാളെ തുടക്കം

ലോക ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎല്‍ 18-ാം സീസണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍ കാണാം. ജിയോ സിനിമ, ജിയോ ഹോട്ട് സ്റ്റാര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
ടൂർണമെന്‍റ് 65 ദിവസമാണ് നീണ്ടുനിൽക്കുന്നത്. ആകെ 74 മത്സരങ്ങളില്‍ 10 ടീമുകള്‍ മാറ്റുരക്കും. ഇത്തവണത്തെ ഫൈനൽ മത്സരം മെയ് 25 ന് നടക്കും. മത്സരങ്ങളെല്ലാം ഇന്ത്യയിലെ 13 വേദികളിലായാണ് നടക്കുന്നത്. ഹൈദരാബാദിലും കൊൽക്കത്തയിലുമായാണ് പ്ലേഓഫ് മത്സരങ്ങൾ നടക്കുന്നത്. ക്വാളിഫയർ-2 ഉം ഫൈനൽ മത്സരവും കൊൽക്കത്തയിൽ നടക്കും. ക്വാളിഫയർ-1, എലിമിനേറ്റർ മത്സരങ്ങൾ ഹൈദരാബാദിൽ നടക്കും.
മത്സരങ്ങളുടെ സമയം
ഐപിഎല്ലിലെ 62 മത്സരങ്ങൾ വൈകുന്നേരം മാത്രമാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം 12 മത്സരങ്ങൾ ഉണ്ടാകും. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങൾ ഇന്ത്യൻ സമയം 3:30 ന് നടക്കും. വൈകുന്നേരത്തെ മത്സരങ്ങൾ 7:30 ന് ആരംഭിക്കും.
12 ഡബിൾ ഹെഡർ മത്സരങ്ങൾ
ഇത്തവണ ആകെ 12 ഡബിൾ ഹെഡർ മത്സരങ്ങൾ ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഇവ നടക്കുക. ഐപിഎല്ലിൽ ഒരു ഡബിൾ ഹെഡർ എന്നാൽ ഒരേ ദിവസം രണ്ട് മത്സരങ്ങൾ നടക്കുന്നതിനാണ്. ഡബിൾ ഹെഡർ ദിവസങ്ങളിൽ, ആരാധകർക്ക് ഇരട്ടി ആവേശം ലഭിക്കും. ആദ്യ ഡബിൾ ഹെഡർ മാർച്ച് 23ന് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) രാജസ്ഥാൻ റോയൽസിനെ (RR) നേരിടും. വൈകുന്നേരം ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള മത്സരം നടക്കും.
ഐപിഎൽ ടീമുകളുടെ ക്യാപ്റ്റന്മാർ
ചെന്നൈ സൂപ്പർ കിങ്‌സ് (CSK) – ഋതുരാജ് ഗെയ്ക്വാദ്
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (LSG) – റിഷഭ് പന്ത്
രാജസ്ഥാൻ റോയൽസ് (RR) – സഞ്ജു സാംസൺ
സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) – പാറ്റ് കമ്മിൻസ്
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) – രജത് പട്ടീദാർ
പഞ്ചാബ് കിങ്‌സ് (പിബികെഎസ്) – ശ്രേയസ് അയ്യർ
മുംബൈ ഇന്ത്യൻസ് (MI) – ഹാർദിക് പാണ്ഡ്യ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) – അജിങ്ക്യ രഹാനെ
ഗുജറാത്ത് ടൈറ്റൻസ് (ജിടി) – ശുഭ്‌മൻ ഗിൽ
ഡൽഹി ക്യാപിറ്റൽസ് (ഡിസി) – അക്‌സർ പട്ടേൽ