ബീവറേജസ് കോർപറേഷനിൽ 95,000 രൂപ ബോണസ്; കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നുമില്ല
Sep 13, 2024, 14:55 IST

ഓണത്തിന് ബിവറേജസ് കോർപറേഷൻ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖല സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കും പ്രതിഷേധമുണ്ട് കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബീവറേജസ് കോർപറേഷനിലെ ബോണസ്. ഇത്തവണ 5000 രൂപ കൂടി വർധിപ്പിച്ചു. ലാഭവിഹിതമാണ് ബോണസ് എന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപ ബോണസ് നൽകും. സർക്കാരിന് മികച്ച വരുമാനം നൽകുന്നതിനാലാണ് കൂടതൽ ബോണസ് നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം കെഎസ്ആർടിസിയിൽ 24,000 രൂപ മുതൽ ശമ്പളം വാങ്ങുന്നവർക്ക് ബോണസിന് അർഹതയില്ല. ജീവനക്കാർക്ക് 7500 രൂപ ഓണം അഡ്വാൻസും 2750 രൂപ ഉത്സവബത്തയും താത്കാലിക ജീവനക്കാർക്കും പെൻഷൻകാർക്കും 1000 രൂപ വീതവും ഉത്സവ ബത്തയും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.