National

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന എബി പിഎം ജെയിയെ അറിയുക

ന്യൂഡല്‍ഹി: കേന്ദ്ര സര്‍്ക്കാര്‍ 70 വയസ് കഴിഞ്ഞ പൗന്മാര്‍ക്കായി അവതരിപ്പിച്ച ഇന്‍ഷൂറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎം ജെയ്). സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് 2018ല്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക പരാധീനതയില്ലാതെ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം 11ന് ആണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, പൊതുമേഖലാ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാവുക.

സെന്‍ട്രല്‍ ഗവ. ഹെല്‍ത്ത് സ്‌കീം, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം തുടങ്ങിയ പദ്ധതികളില്‍ അംഗമായവര്‍ക്ക് ഈ പദ്ധതിയില്‍ തുടരുകയോ, എബി പിഎം ജെയ് പദ്ധതിയിലേക്കു മാറുകയോ ചെയ്യാവുന്നതാണ്.

എങ്ങനെ അംഗമാവാം?
ആധാര്‍ കാര്‍ഡുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാവാന്‍ കഴിയുക. http://ayushmanup.in/അല്ലെങ്കി http://setu.pmjay.gov.in/setu/ എന്നീ വെബ് സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ്(മോദി ഹെല്‍ത്ത് കാര്‍ഡ്) ലഭിക്കും.

നാലര കോടിയോളം വരുന്ന കുടുംബങ്ങള്‍ക്കും ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 70 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ചികിത്സാ ചെലവുകള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ഈ പോളസിയിലൂടെ കവറേജ് ലഭിക്കും.
ചികിത്സക്കായി ആവശ്യമായി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളായ പേസ്‌മേക്കര്‍, സ്റ്റെന്റ് എന്നിവയെല്ലാം ഇന്‍ഷൂറന്‍സിന്റെ കവറേജ് പരിധിയില്‍ വരും.

ചികിത്സക്കിടെ സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ചെലവുകളും ലഭിക്കും.

ആശുപത്രി വാസത്തിന് മൂന്നു ദിവസം മുന്‍പുവരെ ആവശ്യമായ മരുന്നുകള്‍, രോഗ നിര്‍ണയ പരിശോധനകളും ഐസിയുപോലുള്ള സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ചികിത്സാ സയമത്ത് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്കു വേണ്ടുന്ന പണവും ലഭിക്കും. ചികിത്സ അവസാനിച്ചാല്‍ തുടര്‍ ചികിത്സക്ക് ആവശ്യമായി വരുന്ന കേസുകളില്‍ 15 ദിവസം വരേയും സഹായം ലഭിക്കും.

Related Articles

Back to top button