" "
Kerala

മാധ്യമങ്ങൾ തന്നെ പിആർ ചെയ്യുന്നുണ്ടല്ലോ; മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ്

മുഖ്യമന്ത്രി പിണറായി വിജയന് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. നിങ്ങൾക്ക് ആർക്കെങ്കിലും പിആർ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം ചെയ്തത് എല്ലാവർക്കും അറിയാം. മാധ്യമങ്ങൾ തന്നെ പിആർ ചെയ്യുന്നുണ്ടല്ലോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു

കെടി ജലീലിനന്റെ പുസ്തകപ്രകാശന ചടങ്ങ് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ പുറകെ നടന്നിട്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും കിട്ടിയില്ലല്ലോയെന്നും ബ്രിട്ടാസ് പരിഹസിച്ചു. കെടി ജലീൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നതിനോട് ശക്തമായ വിയോജിപ്പാണുള്ളത്. പത്തര മാറ്റോടെ ജലീൽ തിളങ്ങേണ്ട സമയമാണിത്.

ഇടതുപക്ഷത്തെ ശക്തനായ പോരാളിയായ അദ്ദേഹത്തിന്റെ ചടങ്ങിൽ പങ്കെടുക്കാനായത് അംഗീകാരമാണ്. പുസ്തക പ്രകാശനത്തിന് ഇത്രയധികം മാധ്യമങ്ങൾ വന്നതിന് വേറെ എന്തൊക്കെയോ കാരണങ്ങളുണ്ട്. കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് ജലീൽ എന്നും ബ്രിട്ടാസ് പറഞ്ഞു.

Related Articles

Back to top button
"
"