ഹോട്ടലുകൾക്കും ബോംബ് ഭീഷണി; ഭീഷണി വന്നത് മൂന്ന് നഗരങ്ങളിലെ 24 ഹോട്ടലുകൾക്ക്
Oct 27, 2024, 11:25 IST

വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്തയിലെയും ആന്ധ്രയിലെയും ഗുജറാത്തിലെയുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത് സ്റ്റാർ ഹോട്ടലുകൾ അടക്കം തകർക്കുമെന്ന് ഇന്നലെ വന്ന സന്ദേശത്തിൽ പറയുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറിലും സ്‌ഫോടക വസ്തു വെക്കുമെന്ന് ഭീഷണിയുണ്ട് അഫ്‌സൽ ഗുരു പുനർജനിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഭീഷണിക്ക് പുറമെ മൂന്ന് നഗരങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.