പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 27കാരന് 20 വർഷം തടവുശിക്ഷ
Oct 28, 2024, 10:13 IST

ബംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഷിമോഗ സ്വദേശിയായ പ്രതിക്ക് 20 വർഷം തടവ്. പെൺകുട്ടിയുടെ ബന്ധു കൂടിയായ 27കാരനാണ് ശിക്ഷ. 2023 ഏപ്രിലിൽ ബ്രഹ്മവാരയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത് പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴിയടക്കം 20 സാക്ഷികളെ കോടതി വിസ്തരിച്ചു. 20 വർഷം തടവിന് പുറരമെ 21,000 രൂപ പിഴയും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ 15,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം. കൂടാതെ പെൺകുട്ടിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാരിനോടും കോടതി നിർദേശിച്ചു.