മംഗല്യ താലി: ഭാഗം 23
Nov 5, 2024, 22:44 IST

രചന: കാശിനാഥൻ
ഭദ്രയുടെ നോട്ടം കണ്ടതും ഹരിയ്ക്ക് ചിരി വന്നു. ഹ്മ്മ്.. എന്ത് പറ്റി, എന്തിനാ ഇങ്ങനെ നോക്കുന്നെ? ഹരി അല്പം കൂടി ചേർന്ന് വന്നതും ഭദ്ര കുറച്ചു പിന്നിലേക്ക് നീങ്ങിപ്പോയിരുന്നു.എന്നിട്ട് പേടിയോടെ വീണ്ടും അവനെ നോക്കി. താൻ വാ, നമ്മുക്ക് താഴേക്ക്പോകാം അല്ലേ... തനിക്ക് വിശക്കുന്നുണ്ടോ. ഇല്ല... ഹ്മ്മ്... നമ്മൾക്ക് ഫുഡ് കഴിച്ചിട്ട് ഒന്ന് പുറത്തു പോണം കെട്ടോ, ഉച്ച കഴിഞ്ഞു റിസപ്ഷന് പോകുമ്പോൾ ഇടാൻ വേണ്ടി എനിയ്ക്കൊരു കുർത്ത വാങ്ങണം. പുറത്തേക്ക് ഇറങ്ങുമ്പോൾ ഹരി പറഞ്ഞു. ഹരിയേട്ടൻ ഒറ്റയ്ക്ക് പൊയ്ക്കോളൂ, ഞാൻ വരുന്നില്ല. അതെന്താ ഭദ്രക്കുട്ടി അങ്ങനെ പറയുന്നേ,നമ്മൾക്കു രണ്ടാൾക്കും കൂടി പോകാമെന്നെ.. വേണ്ട ഹരിയേട്ടാ, ഞാൻ വരുന്നില്ല. അതൊന്നും ശരിയാവില്ല അതാണു. അതെന്താ ശരിയാവാത്തത്...? എനിക്ക് ഇന്ന് മടങ്ങണം,അത് ഞാൻ തീർച്ചപ്പെടുത്തിയത,ഈ വീട്ടിൽ നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത പരവേശം പോലെ തോന്നുവാ. അങ്ങനെ പറഞ്ഞാൽ പറ്റുമോ, ഇവിടെ നിൽക്കേണ്ട ആളല്ലേ, അപ്പൊ എല്ലാം ഇട്ടെറിഞ്ഞു ഓടിപോയാൽ എങ്ങനെ ശരിയാവും. ഞാൻ അല്ല ഹരിയേട്ടാ ഇവിടെ നിൽക്കേണ്ടത്, മദുലയാണ്., ആ കുട്ടി ഇന്ന് വരുമ്പോൾ എന്നേ കണ്ടാൽ ശരിയാകില്ല, നിങ്ങളുടെ future നെ പോലും അത് ബാധിക്കും.. സ്റ്റെപ്സ് ഇറങ്ങവേ അവൾ പതിയെ അവനോട് മന്ത്രിച്ചു.. എന്റെ future.... അത് തീരുമാനിക്കേണ്ടത് ഞാനാണ്,ഞാൻ മാത്രം....അതുകൊണ്ട് താൻ ഇതെല്ലാം ആലോചിച്ചു നേർവസ് ആകേണ്ട കാര്യമില്ല.എനിയ്ക്ക് അറിയാം, എന്താ വേണ്ടതെന്നുള്ളത് പോലും... അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് ഇറങ്ങിപ്പോയ്. താഴെ എത്തിയപ്പോൾ മഹാലക്ഷ്മി കുത്തി വീർപ്പിച്ച മുഖവുമായി അവിടെക്കിടന്ന ഒരു സെറ്റിയിൽ ഇരിപ്പുണ്ട്. ഹരിയെ കണ്ടതും അവരുടെ ദേഷ്യം പിന്നെയും കൂടി. അവൻ പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെകൊണ്ട് ഊണ് മുറിയിലേക്ക്പോയി. മഹാലക്ഷ്മിയുടെ മുഖത്തേക്ക് നോക്കുവാൻ ഭദ്രയ്ക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. കാരണം ഉള്ളിൽ കപടത നിറച്ചു കൊണ്ടുള്ള തന്നോടുള്ള അവരുടെ പെരുമാറ്റം. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇവർക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്നുള്ളത് അതവളെ ഒരുപാട് വിഷമിപ്പിച്ചു. ഹരിയുടെ പിന്നാലെ ഭദ്രയും അകത്തേക്ക് പോയി. സൂസമ്മചേച്ചി ഭക്ഷണമൊക്കെ എടുത്തു ടേബിളിൽ വെച്ചിട്ടുണ്ട്. ഇടിയപ്പവും കടല കറിവെച്ചതും ആയിരുന്നു അന്നത്തെ ബ്രേക്ക്‌ഫാസ്റ്റ് ഒരു ഇടിയപ്പവും കുറച്ചു കറിയും ഭദ്ര തന്റെ പ്ലേറ്റിലേക്ക് എടുത്തു,എന്നിട്ട് കഴിച്ചു തുടങ്ങി. ഹരി അതൊക്കെ നോക്കിക്കൊണ്ട് അവളുടെ അരികിലായി ഇരുന്നു. പെട്ടെന്ന് തന്നേ കഴിച്ചു എഴുന്നേറ്റ് പോകാൻ തുനിഞ്ഞവളുടെ ഇടം കൈയിൽ പെട്ടന്ന് അവൻ കയറിപ്പിടിച്ചു. ഇവിടെയിരിക്കു, എന്തിനാ ഓടിപ്പിടിച്ചു എഴുന്നേൽക്കുന്നെ. ചോദിച്ചുകൊണ്ട് രണ്ട് ഇടിയപ്പം കൂടി അവൻ എടുത്തു അവളുടെ പ്ലേറ്റിൽ വെച്ചു. കുറച്ചു കറിയും മീതെ ഒഴിച്ചു. എനിക്ക് വയറു നിറഞ്ഞതാണു ഹരിയേട്ടാ... ഇനി വേണ്ട.... മറുപടിയായി അവളെയൊന്നു കനപ്പിച്ചു നോക്കിക്കൊണ്ട് കസേരയിൽ ഇരിയ്ക്കാൻ അവൻ ആംഗ്യം കാണിച്ചു. വേണ്ടാഞ്ഞിട്ടാരുന്നു.....സത്യായിട്ടും വയറു നിറഞ്ഞു. അതൊക്കെ പിന്നെ ഞാൻ നോക്കികൊള്ളാം, ഇപ്പൊ തത്കാലം താനിരുന്നു കഴിയ്ക്ക്.. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം, ഞാൻ വാരി തരാം.. അപ്പൊ ഈ മടിയൊക്കെ മാറും.. വേണ്ട വേണ്ട... ഞാൻ ഒറ്റയ്ക്ക് കഴിച്ചോളാം. കസേരയിലേക്ക് വേഗം ഇരുന്ന്കൊണ്ട് അവൾ വീണ്ടും കുറേശെ കഴിച്ചു തുടങ്ങി. ഇതെല്ലാം കണ്ട്കൊണ്ട് മഹാലക്ഷ്മി അപ്പുറത്ത് ഇരിപ്പുണ്ട്. അവരുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. വല്ലാത്തൊരു ഭാവത്തിൽ അവർ അവിടെയിരുന്നു പല്ലിറുമ്മി. അമ്മയെ മനഃപൂർവം കേൾപ്പിക്കുവാൻ ഹരി പിന്നെയും ആക്ട് ചെയ്തു. അപ്പോളാണ് അനിരുദ്ധന്റെ വരവ്. ആഹ് ഏട്ടാ ഗുഡ്മോണിംഗ്. ഗുഡ്മോണിംഗ് ഹരി.... നീയിന്നു ഓഫീസിൽ പോകുന്നില്ലേ ഹ്മ്മ്.. ജസ്റ്റ് പോയിട്ട് ഞങ്ങൾക്കൊന്നു പുറത്തു പോണം...ഭദ്രയ്ക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട്.. അതെയോ... എങ്കിൽ പിന്നെ നിങ്ങള് കാലത്തെ പൊയ്ക്കോ, ഓഫീസിലേയ്ക്ക് ഞാൻ പോകാം.. അതൊന്നും വേണ്ട, ഞങ്ങൾ രണ്ടാളും കൂടി പോകാം, ഏട്ടന് ഇന്ന് റിസപ്ഷൻ ഉള്ളത് അല്ലേ.. അത് മൂന്നു മണി മുതലല്ലേ, ഞാൻ ജസ്റ്റ് പോയിട്ട് പെട്ടെന്ന് വരാം... അനിരുദ്ധൻ വീണ്ടും പറഞ്ഞു. ആഹ് എന്തായാലും ഞാനൊന്നു ആലോചിച്ചു പറയാമേട്ടാ,, ഹ്മ്മ്.....ശരി. ഭദ്രയെ നോക്കി അനിയൊന്നു പുഞ്ചിരിച്ചു. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ അനിയേട്ട.. വളരെ പതിഞ്ഞ ശബ്ദതിൽ ഭദ്ര ചോദിച്ചു. ഹ്മ്മ്... കഴിച്ചു, ഐശ്വര്യംയ്ക്ക് പാർലറിൽ പോണമായിരുന്നു. അതുകൊണ്ട് നേരത്തെ കഴിച്ചു. ഒരു ഫോൺ കാൾ വന്നതും അവൻ അതുമായി ഇറങ്ങി പോയിരിന്നു. തനിയ്ക്ക് ഒരുങ്ങാൻ പോണോടോ.ഞാൻ ഡ്രോപ്പ് ചെയ്യാം, പറഞ്ഞാൽ മതി കേട്ടോ. അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി അവൻ പറഞ്ഞു. ഇവളെങ്ങോട്ട് പോകാന്, അതിനു നിന്നെയൊക്കെ ആരാടാ റിസപ്ഷന് ക്ഷണിച്ചത്.. മഹാലക്ഷ്മി പാഞ്ഞുവന്നിട്ട് എടുത്തടിച്ചത് പോലെ ഹരിയോട് ചോദിച്ചു. ആർക്കും വേണ്ടാതെ ഇട്ടിട്ടു പോയ ഈ നാശംപിടിച്ചവളെഎങ്ങാനും നീ വലിച്ചോണ്ട് വരാൻ നോക്കിയാൽ വിവരം അറിയും കേട്ടോ ഹരി... ഈ മഹാലഷ്മി ആരാണെന്ന് നിനക്ക് ശരിക്കും അറിഞ്ഞുകൂടാ..എന്നേ തോൽപ്പിക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ രണ്ടിനെയും ഞാൻ വെറുതെ വിടില്ല.. അവർ അലറി ...കാത്തിരിക്കൂ.........