ഇത് ബാറ്ററിയോ പവർ ബാങ്കോ? തകർപ്പൻ ബാറ്ററി ബാക്കപ്പുമായി വൺപ്ലസ് മോഡലുകൾ
തകർപ്പൻ ബാറ്ററിയുമായി വൺപ്ലസിൻ്റെ ഏസ് സീരീസ് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5, ഏസ് 6 മോഡലുകൾ വമ്പൻ ബാറ്ററിയുമായാവും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. വൺപ്ലസ് ഏസ് 5 സീരീസിലെ രണ്ട് മോഡലുകൾ – വൺപ്ലസ് ഏസ് 5, വൺപ്ലസ് ഏസ് 5 പ്രോ – എന്നിവ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങും
ഇതുവരെയുള്ള ഏസ് സീരീസ് ഫോണുകൾക്കൊന്നുമില്ലാത്ത ബാറ്ററി ബാക്കപ്പുമായാണ് പുതിയ മോഡലുകൾ എത്തുക. വൺപ്ലസ് ഏസ് 5 മോഡലിന് 6300 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് ഏസ് 5 പ്രോ മോഡലിന് 6500 എംഎഎച്ച് ബാറ്ററിയും ഉണ്ടാവുമെന്നാണ് വിവരം
വൺപ്ലസ് ഏസ് 5 സീരീസിന് ശേഷമെത്തുന്ന വൺപ്ലസ് ഏസ് 6 സീരീസ് ഫോണിലെ ബാറ്ററി കപ്പാസിറ്റി വീണ്ടും വർധിക്കും. ഇതിൻ്റെ ബാറ്ററി കപ്പാസിറ്റി 7000 എംഎഎച്ച് ആവുമെന്നാണ് അഭ്യൂഹങ്ങൾ. മിഡ് റേഞ്ച് ഫോണുകളിലെ ബാറ്ററി കപ്പാസിറ്റിയും ചാർജിങ് വേഗതയും വൺപ്ലസ് മെച്ചപ്പെടുത്തുമെന്നും സൂചനയുണ്ട്
വൺപ്ലസിൻ്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ 6850 എംഎഎച്ച് മുതൽ 7000 എംഎഎച്ച് വരെ ബാറ്ററി കപ്പാസിറ്റിയിലാവും എത്തുക. മിഡ് റേഞ്ച് ഫോണുകളിലെ ലൈറ്റ്വെയ്റ്റ് ഡിസൈൻ മോഡലുകൾക്ക് പൊതുവെ ബാറ്ററി കപ്പാസിറ്റി കുറവായിരിക്കും. 5640 എംഎഎച്ച് മുതൽ 5750 എംഎഎച്ച് വരെയാവും ഈ മോഡലുകൾക്കുണ്ടാവുക
വരുന്ന മിഡ് റേഞ്ച് ഫോണുകളുടെ ചാർജിങ് വേഗതയും വൺപ്ലസ് വർധിപ്പിക്കും. വരുന്ന മൂന്ന് സ്മാർട്ട്ഫോണുകളുടെ ചാർജിങ് വേഗത 100 വാട്ട് ആവുമെന്നാണ് സൂചനകൾ. 6,500 എംഎഎച്ച്, 6300 എംഎഎച്ച്, 6150 എംഎഎച്ച് എന്നിങ്ങനെയാവും ഈ ഫോണുകളുടെ ബാറ്ററി കപ്പാസിറ്റിയെന്നും സൂചനയുണ്ട്.