അബുദാബി കിരീടാവകാശി ബ്രസീല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അബുദാബി കിരീടാവകാശി ബ്രസീല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
റിയോ ഡി ജനീറോ: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാ സില്‍വയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള കാര്യങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഇരു രാജ്യങ്ങളുടെയും കൂടുതലായുള്ള വികാസത്തിന് അവസരങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നതും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സാമ്പത്തിക രംഗത്തും നിക്ഷേപ രംഗത്തും മാത്രമല്ല, ഊര്‍ജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. യുഎഇയുടെയും ബ്രസീലിന്റെയും നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികത്തിലായിരുന്നു സുപ്രധാനമായ കൂടിക്കാഴ്ച. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആശംസയും ശൈഖ് ഖാലിദ് ബ്രസീലിയന്‍ പ്രസിഡന്റിനെ അറിയിച്ചു. ബ്രസീലിയന്‍ ജനതക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story