സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്
സെക്രട്ടേറിയറ്റിന്റെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. കാലിൽ ആഴത്തിൽ മുറിവേറ്റ തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അനക്‌സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്. ഇന്നുച്ചയോടെയാണ് അപകടം. പരുക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു കാലിൽ ഒമ്പത് സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. ക്ലോസറ്റിന്റെ പകുതി ഭാഗം വെച്ച് തകർന്നു വീഴുകയായിരുന്നു. ക്ലോസറ്റ് അധികം പഴക്കം ചെന്നതല്ലെന്നാണ് ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നത്.

Tags

Share this story