രചന: മിത്ര വിന്ദ
അടുത്ത ദിവസം കാലത്തെ നകുലൻ ഉണർന്നപ്പോൾ അമ്മു അവന്റെ അരികിൽ ഇല്ലായിരുന്നു. അവളെഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങി പോയിട്ടുണ്ടായിരുന്നു. നകുലൻ മെല്ലെ കിടക്ക വിട്ട് എഴുന്നേറ്റു. ഒന്നു മൂരിനിവർന്നുകൊണ്ട് ബെഡ്ഷീറ്റ് ഒക്കെ എടുത്തു മടക്കിയിട്ടു. അപ്പോഴേക്കും അവനെ ഒന്ന് തുമ്മി. പിന്നീടത് മൂന്നാല് വട്ടമായി... പല്ല് തേച്ച് മുഖമൊക്കെ കഴുകി വന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ, അവന്റെ കണ്ണിനൊക്കെ അല്പം ചുവപ്പ് രാശി. പിന്നെയും അവനെ ശക്തമായി തുമ്മി. ഹ്മ്മ്... പണി കിട്ടിന്നാ തോന്നുന്നെ, നകുലൻ തന്റെ കൈപ്പത്തി കൊണ്ട് നെറ്റിയിലേക്ക് ഒന്നു വെച്ചു നോക്കി. ചൂടൊന്നുമില്ല, അപ്പോൾ പനിയില്ല ജലദോഷമാണ്... ഒരു നെടുവീർപ്പോടുകൂടി അവൻ താഴേക്ക് ഇറങ്ങി ചെന്നു. അമ്മു ദോശ ചുട്ടുകൊണ്ട് നിൽപ്പുണ്ട്. അവൻ നോക്കിയപ്പോൾ പുറത്തു പാലുകാരന്മായി സംസാരിച്ചുകൊണ്ട് നിൽക്കുന്ന അമ്മയെ കണ്ടു. ഗുഡ് മോണിംഗ് അമ്മുട്ട ശബ്ദം ഉണ്ടാക്കാതെ ചെന്ന് പിന്നിൽ നിന്നും അവളെ ഇറക്കി പുണർന്നുകൊണ്ട് നകുലൻ ആ കാതോരം മന്ത്രിച്ചു. യ്യോ...... ഓർക്കാപ്പുറത്ത് ആയതിനാൽ അമ്മു നിലവിളിച്ചു പോയി. ഡി പതുക്കെ... ഇതേ എറണാകുളത്തെ നമ്മുടെ ഫ്ലാറ്റ് അല്ല കേട്ടോ.. വീടാണ്. അതോർമ്മ വേണം. അവളുടെ കവിളിൽ അമർത്തി ഒന്ന് മുത്തിയശേഷം അവൻ ഒരു ദോശയും എടുത്തു ചുരുട്ടിപിടിച്ചുകൊണ്ട് വന്നു കസേരയിൽ ഇരുന്നു. ഇത്തിരി പഞ്ചസാര ഇങ്ങട്ത്തെ അമ്മു,? ഈ പതിവ് കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളുകൾ ആയതിനാൽ,അമ്മു ഒരു ചെറിയ പ്ലേറ്റിൽ, കുറച്ചു പഞ്ചസാര എടുത്തു കൊണ്ടുവന്നു അവന്റെ കയ്യിലേക്ക് കൊടുത്തു.. ദോശ അതിലേക്ക് ഒന്ന് ഡിപ്പ് ചെയ്ത ശേഷം,നകുലൻ അത് അവളുടെ നേർക്ക് ഉയർത്തി. എനിക്ക് വേണ്ട അമ്മായിയെങ്ങാനും കാണു നകുലേട്ടാ. പിന്തിരിഞ്ഞു പോകാൻ ഭാവിച്ചവളുടെ കൈത്തണ്ടയിൽ അവൻ കയറി പിടിച്ചു.. അമ്മ അപ്പുറത്ത് ആണ്. ഇത് നീ കഴിച്ചിട്ട് പോയാൽ മതി. അവൻ പറഞ്ഞതും അമ്മു പെട്ടെന്ന്ഒന്നും മുഖം താഴ്ത്തി. എന്നിട്ട് നകുലിന്റെ ദോശ ഒരല്പം കടിച്ചെടുത്തു കൊണ്ട് തിരിഞ്ഞു അടുപ്പിന്റെ അടുത്തേയ്ക്ക് പോയ്. മിക്കവാറും എന്ത് പലഹാരം ഉണ്ടാക്കിയാലും നകുലിന് ഈ പഞ്ചസാര കൂട്ടിയുള്ള കഴിക്കൽ ഒരു പതിവാണ്. അത് ദോശയൊ പുട്ടോ ഉപ്പുമാവൊ ഇടിയപ്പമോ എന്തായാലും കുഴപ്പമില്ല. ആദ്യമിത്തിരി പഞ്ചസാര ചേർത്തു കഴിക്കും. അത് കഴിഞ്ഞാണ് ബാക്കി. ബിന്ദു പാലും വാങ്ങി കയറി വന്നപ്പോൾ, ശക്തമായി ഇരുന്ന് തുമ്മുന്ന നകുലനയാണ് കണ്ടത്. ഇതെന്തുപറ്റി, നിനക്ക് ജലദോഷം പിടിച്ചോടാ മോനേ. തണുപ്പടിച്ചു വന്നിട്ടാവും അല്ലേ.. ചോദിച്ചുകൊണ്ട് അവർ പാല് കൊണ്ടുവന്ന അമ്മുവിന്റെ കൈയിലേക്ക് കൊടുത്തു. എന്നിട്ട് ഫ്രിഡ്ജിന്റെ മുകളിൽ ഇരുന്ന വിക്സ് എടുത്ത് മകന്റെ നെറ്റിയിലും തൊണ്ടക്കുഴിയിലും ഒക്കെ പുരട്ടികൊടുത്തു.. ആഹ്... ഈ എ സിയൊക്കെ ഇട്ടു വന്നിട്ടാവും, പിന്നെ അവിടുന്ന് പോരുമ്പോൾ എനിക്ക് ചെറിയ തലവേദനയുണ്ടായിരുന്നമ്മേ.. യാത്ര കൂടിയായപ്പോൾ ജലദോഷം പിടിച്ചതാവും. നകുലൻ അമ്മയെ ബോധിപ്പിക്കാൻ ആയി പറയുകയാണ്. അല്ലാണ്ട് കുളത്തിൽ പോയി പാതിരാത്രിയില് നീരാടിയിട്ടല്ലല്ലേ. മകന്റെ ലീലാവിലാസങ്ങൾ മുഴുവൻ ഇന്നലെ കുളത്തിലായിരുന്നു. പാവം അമ്മായി ഉണ്ടോ ഇതു വല്ലതും അറിയുന്നു. അമ്മു പിറു പിറുത്തു. ** മേടയിൽ വീട്ടിൽ, കിച്ചന്റെയും യദുവിന്റെയും വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ വിഷുവാണ്.അതുകൊണ്ട് അവർക്ക് ഇത്തിരി ആഘോഷമൊക്കെയുണ്ട്.എന്നാലും സതിഅപ്പച്ചി മരിച്ചത് കൊണ്ട് വലിയ തോതിൽ നടത്തേണ്ട എന്നാണ് ഇരുവരുടെയും തീരുമാനം.. മീനാക്ഷിയും, ശ്രുതിയും കൂടി കാലത്തെ ടൗണിലേക്ക് ഒന്ന് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.ചെറിയൊരു ഷോപ്പിംഗ് ഒക്കെ നടത്തണം. കിച്ചനും ശ്രുതിയ്ക്കും സ്കൂളുകളൊക്കെ അടച്ചതിനാൽ കുഴപ്പമില്ല, എന്നാൽ യദുവിന് അന്നും ഓഫീസിൽ പോണം. അതുകൊണ്ട് അവരോടൊപ്പം പൊയ്ക്കോളാൻ യദു മീനാക്ഷിയോട് പറഞ്ഞു.. ഏട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു,,, ഇന്ന് പോകാതെ പറ്റില്ല മീനാക്ഷി. മറ്റന്നാൾ എന്തായാലും ഞാൻ അവധി എടുത്തല്ലോ, ഇനി നാളെ ഉച്ച തിരിഞ്ഞ് തന്റെ വീട്ടിൽ പോയിട്ട്, മറ്റന്നാൾ വൈകുന്നേരം നമുക്ക് തിരിച്ചു വരാം. കിച്ചേട്ടനും ശ്രുതിയും കൂടി പോയാല്, അമ്മ ഇവിടെ ഒറ്റയ്ക്കാവില്ലേ. പ്രിയ വരുന്നില്ലന്നാണ് പറഞ്ഞത്. ഹ്മ്മ്... എങ്ങനെയാണെന്ന് നോക്കട്ടെ, കിച്ചേട്ടൻ ചിലപ്പോൾ വൈകുന്നേരം llതിരിച്ചെത്തും. ശ്രുതിയോട് കൂടി ആലോചിച്ചിട്ട് പറയാം എന്നാണ് ഇന്നലെ രാത്രില് എന്നോട് പറഞ്ഞേ. അവനത് പറയുകയും മീനാക്ഷി തല കുലുക്കി. ഇതാ ഇത് വെച്ചോളൂ, ആവശ്യവന്നെങ്കിൽ എന്നെ വിളിച്ചാൽ മതി. കുറച്ചു പണം മീനാക്ഷിയുടെ കൈയിലേക്ക് അവൻ ഏൽപ്പിച്ചു. എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാ,നേരം ഇത്തിരി വൈകി. യദു മീനാക്ഷിയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഓഫീസിലേക്ക് പോകുവാനായി ഇറങ്ങി. കിച്ചൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു. ആഹ് നിനക്ക് ഇന്ന് പോണംല്ലേ യദുവേ.. ഉവ്വ്,, ഇന്ന് പലരും ലീവാണ്, അതുകൊണ്ട് എനിക്ക് എന്തായാലും പോയേ തീരൂ.. എങ്കിൽ പിന്നെ നിന്റെ ഓഫീസ് ടൈം കഴിഞ്ഞിട്ട് നമുക്ക് ടൗണിലേക്ക് ഇറങ്ങിയാലോ. ഓ അപ്പോഴേക്കും തിരക്കാവും കിച്ചേട്ടാ, നാളെ വിഷു അല്ലേ., ആകെ ട്രാഫിക്കൊക്കെ ആയിരിക്കും. നിങ്ങൾ മൂന്നുപേരും കൂടി ചെല്ല്.. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ചേട്ടനും അനിയനും കൂടി സംസാരിക്കുന്നതൊക്കെ ശ്രദ്ധിച്ച് ഗിരിജ അപ്പുറത്തുണ്ട്. അമ്മേ.. ഞാൻ പോകുവാ.... അവൻ ഗിരിജയെ നോക്കി പറഞ്ഞു. പതിവുപോലെ മറ്റെവിടെയോ നോക്കി അവർ നിൽക്കുകയാണ്. ഇപ്പോൾ ശീലമായതിനാൽ യദു വൈകാതെ ഇറങ്ങി പോവുകയും ചെയ്തു. നീയും ശ്രുതിയും കൂടി കാലത്തെ പോയിട്ട് വാടാ, മീനാക്ഷി യദു വന്നിട്ട് പൊയ്ക്കോളും.. അതല്ലേ നല്ലത്. വാതിൽപ്പടിയിൽ യദു പോകുന്നത് നോക്കി നിന്ന് മീനാക്ഷിയെ കണ്ട് ഗിരിജ ആദ്യമായി പറഞ്ഞു. കേട്ടതും കിച്ചന് ആകെയൊരു അങ്കലാപ്പായിരുന്നു. അവൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പുതുമോടിയല്ലേ,പോരാത്തതിന് ആദ്യത്തെ വിഷുവും, ഒരുമിച്ചു പോകാൻ അവൾക്കും ആഗ്രഹം കാണും അതുകൊണ്ട് ഞാൻ പറഞ്ഞുന്നെ ഉള്ളൂ, പിന്നെയെല്ലാം നിങ്ങളുടെ ഇഷ്ടം പോലെ. മീനാക്ഷിയെ ഒന്നു നോക്കിയശേഷം ഗിരിജ അകത്തേക്ക് കയറിപ്പോയി. ശ്രുതി ഓടിപ്പാഞ്ഞ് കിച്ചന്റെ അടുത്തേക്ക് വന്നു. ഇതെന്താ ഇപ്പോ ഇവിടെ നടന്നത്. എനിയ്ക്ക് ഒന്നും മനസിലായില്ല കേട്ടോ.. അതോ ഇനി ഞാൻ മറ്റെന്തെങ്കിലും കേട്ടതാണോ കിച്ചേട്ടാ.. അവളുടെ പറച്ചിൽ കേട്ട് മീനാക്ഷിയും കിച്ചനും ചിരിച്ചു. അമ്മയ്ക്ക് മാനസാന്തരം വന്നെന്നു തോന്നുന്നു, അല്ലാണ്ടിപ്പോ ഞാനെന്തു പറയാനാ ശ്രുതിയേ. പത്രം മടക്കിവെച്ചശേഷം നകുലൻ മെല്ലെ എഴുന്നേറ്റു... ഞാൻ യദുവേട്ടനെ വിളിച്ച് പറഞ്ഞോളാം ശ്രുതി,,, എന്നിട്ട് ഏട്ടൻ പറയുന്നതുപോലെ ചെയ്യാം. അത് പോരേ. മീനാക്ഷി ചോദിച്ചതും ശ്രുതി തല കുലുക്കി. സത്യം പറഞ്ഞാൽ മീനാക്ഷിക്ക് യദുവിനോടൊപ്പം പോകുവാൻ ആയിരുന്നു ആഗ്രഹം.കാരണം വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും ഇരുവരും ഒന്ന് പുറത്തേക്ക് പോയിട്ടില്ല,അവരുടെ ദാമ്പത്യ പ്രശ്നങ്ങളൊക്കെ ഒന്ന് തീർന്നു വരുന്നതേയുള്ളൂ,അതിനിടയ്ക്ക് യദുവിനോട് ഇക്കാര്യം പറഞ്ഞു നിർബന്ധിക്കേണ്ട എന്ന് അവൾക്കും തോന്നി.അതാണ് പിന്നെ കൂടുതൽ ഒന്നും മീനാക്ഷി പറയാതിരുന്നത്. ഇതിപ്പോൾ ഗിരിജ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക്, അവൾക്ക് സന്തോഷമായി. മുറിയിലേക്ക് ഓടി ചെന്നിട്ട് അവൾ യദുവിനെ ഫോണിൽ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ, താൻ വരുന്ന സമയമാകുമ്പോൾ റെഡിയായി നിന്നോളാൻ യദു അവൾക്കു മറുപടിയും കൊടുത്തു......തുടരും………