Sports

റിഷഭ് പന്ത് എന്താ ഐ പി എല്‍ സ്വപ്‌നം കണ്ടിരിക്കുവാണോ…? വീണ്ടും ക്യാച്ച് മിസ്സാക്കി ഹെഡിന്റെ സെഞ്ച്വറിക്ക് കാരണക്കാരനായി

ആദ്യ ദിനവും ക്യാച്ച് മിസ്സാക്കി

ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ പണം എറിഞ്ഞ് ലഖ്‌നോ സ്വന്തമാക്കിയ താരമാണ് റിഷഭ് പന്ത്്. മികച്ച ടി20 പ്ലയറായ പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ പ്രകടനം കാഴ്ചവെക്കുന്ന താരം തന്നെയാണ്. പക്ഷെ ഐ പി എല്‍ ലേലത്തിന് ശേഷം പന്തിന്റെ അവസ്ഥ പരിതാപകരമാണ്. സിംപിള്‍ ക്യാച്ച് പോലും മിസ്സാക്കുന്ന പന്ത് ഇന്ത്യക്ക് വലിയ തലവേദനയാകുമോയെന്നാണ് സംശയം. ആദ്യ ദിനത്തിലെ വളരെ സിംപിളായ ക്യാച്ച് ഒഴിവാക്കിയ താരം ഇന്ന് വീണ്ടും തന്റെ പിഴവ് ആവര്‍ത്തിച്ചു. ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലായിരുന്നു പന്തിന്റെ ഗുരുതരമായ വീഴ്ച്ച. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ പിടിച്ചു നിര്‍ത്തിയ ട്രാവിഡ് ഹെഡിനെ പുറത്താക്കാനുള്ള അവസരം പാഴാക്കിയ പന്ത് ഹെഡിന്റെ സെഞ്ച്വറിക്കും ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ മികച്ച സ്‌കോറിനും കാരണക്കാരനായി.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഹെഡ് 78 റണ്‍സില്‍ നില്‍ക്കെയായിരുന്നു പന്തിന്റെ ക്യാച്ച് മിസ്സിംഗ്.

ഹര്‍ഷിത് റാണയെറിഞ്ഞ 69ാമത്തെ ഓവറിലായിരുന്നു സംഭവം. ഓസ്ട്രേലിയ അപ്പോള്‍ അഞ്ചിന് 230 റണ്‍സെന്ന നിലയിലായിരുന്നു. 78 റണ്‍സോടെ ഹെഡും അഞ്ചു റണ്ണുമായി അലെക്സ് ക്യാരിയുമായിരുന്നു അപ്പോള്‍ ക്രീസില്‍. 69ാമത്തെ ഓവറിലെ ആദ്യത്തെ ബോളില്‍ ക്യാരി സിംഗിളെടുത്തു. അടുത്ത രണ്ടു ബോളിലും ഹെഡിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തേത് ഓഫ്സ്റ്റംപിന് പുറത്തൊരു ബോളാണ് ഹര്‍ഷിത് പരീക്ഷിച്ചത്. ബാക്ക്ഫൂട്ടില്‍ ഹെഡ് ഷോാട്ടിനു ശ്രമിച്ചെങ്കിലും എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്കാണ് പോയത്. റിഷഭ് പന്തിനു തന്റെ ഇടതു ഭാഗത്തേക്കു ചാടിയ ശേഷം പിടിയിലൊതുക്കാമായിരുന്ന ക്യാച്ചായിരുന്നു അത്.

പക്ഷെ ക്യാച്ചിനായി ഡൈവ് ചെയ്യണോ, വേണ്ടയോ എന്ന ആശയക്കുഴപ്പം കാരണം റിഷഭ് നോക്കുകുത്തിയായികാല്‍മുട്ടിലൂന്നി നിന്നു. ഇതോടെ റിഷഭിനും സ്ലിപ്പിലുണ്ടായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുമിടയിലൂടെ പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു.റിഷഭ് കുറേക്കൂടി ജാഗ്രത പുലര്‍ത്തി ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഹെഡ് 78 റണ്‍സിനു പുറത്താവുമായിരുന്നു. ഇതോടെ ഓസീസ് ആറിന് 230 റണ്‍സെന്ന നിലയിലാവുകയും ചെയ്‌തേനെ.

എന്നാല്‍, ആ ക്യാച്ച് മിസ്സിംഗ് മുതലെടുത്ത ഹെഡ് സെഞ്ച്വറിയും കടന്ന് 141 പന്തില്‍ 140 എന്ന മികച്ച റണ്‍സിലും ഓസീസ് 337 എന്ന ഭേദപ്പെട്ട സ്‌കോറിലുമെത്തി.

ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാന്‍ പ്രാപ്തമായ ക്യാച്ചായിരുന്നു പന്ത് മിസ്സാക്കിയത്. ഇത് ആരാധകര്‍ക്കിടയില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനവും അദ്ദേഹമൊരു ക്യാച്ച് താഴെയിട്ടിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണര്‍ നതാന്‍ മക്സ്വീനിയാണ് റിഷഭിന്റെ പിഴവ് കാരണം പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്.ജസ്പ്രീത് ബുംറയെറിഞ്ഞ എഴാമത്തെ ഓവറിലായിരുന്നു ഇത്.

Related Articles

Back to top button
error: Content is protected !!