Kerala

രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ സമ്മേളനം തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ കെപി ഉദയഭാനു സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി. പുതിയ ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ ഇടം നേടി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ ഫ്രാൻസിസ് വി ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി.

കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടിവി സ്റ്റാൻലിൻ, പികെഎസ് ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടികെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി

കെപി ഉദയഭാനു, അഡ്വ. പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെസി രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ, നിർമല ദേവി, ബാബു കോയിക്കലേത്ത് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി. സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജു എബ്രഹാം. 25 വർഷം റാന്നി എംഎൽഎ ആയിരുന്നു

എസ് എഫ്‌ഐയിലൂടെയാണ് രാജു എബ്രഹാം രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996ൽ ആദ്യമായി നിയമസഭയിലെത്തി.

Related Articles

Back to top button
error: Content is protected !!