Kerala

പി വി അന്‍വറുമായുള്ള സഖ്യ സാധ്യത തള്ളി കെ മുരളീധരന്‍

തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ പ്രയാസമുണ്ട്

ഇന്ത്യാ സഖ്യത്തില്‍ അംഗമാണെങ്കിലും നിലവില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പി വി അന്‍വറിന്റെ യു ഡി എഫിലേക്കുള്ള വരവിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് മുരളീധരന്റെ പ്രസ്താവന.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഗ്രസിനെതിരാണ്. രാഹുല്‍ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ല. മമത ബാനര്‍ജി ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവര്‍ത്തിയും കോണ്‍ഗ്രസിന് എതിരാണ്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പോയതോടെ അന്‍വറിന്റെ വിഷയമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!