Kerala

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല

മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സുധാകരന്‍

സിപിഎമ്മിനെയും പിണറായി വിജയനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ഗുരുതരമായ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും സ്വീകരിച്ച പി വി അന്‍വറിനെ സ്വീകരിക്കാന്‍ തയ്യാറാകാതെ യു ഡി എഫ്. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പി വി അന്‍വറിനെയും അദ്ദേഹത്തിന് പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും യു ഡി എഫിലേക്ക് ക്ഷണിക്കാന്‍ ഇനിയും പ്രയാസപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം.

പിണറായിസത്തെ താഴെയിറക്കുമെന്നും ഭരണപക്ഷത്തിന്റെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ച അന്‍വറിനെ നേരില്‍ കാണാനും ജയിലിലായപ്പോള്‍ പോലും യു ഡി എഫ് നേതൃത്വം രംഗത്തെത്തിയിരുന്നു. എന്ാല്‍, ഔദ്യോഗികമായി ഇതുവരെ അന്‍വറിനെ മുന്നണിയിലെടുത്തതായി അറിയിച്ചിട്ടില്ല.

അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി. ചര്‍ച്ച നടക്കാന്‍ മാത്രമുള്ള സന്നദ്ധത പി.വി. അന്‍വര്‍ പ്രകടിപ്പിച്ചിട്ടില്ല. അന്‍വറിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ. സുധാകരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!