Sports

നാലോവറില്‍ അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ്; ഏട്ടന്മാര്‍ കാണണം ഈ ബൗളിംഗ്; മലേഷ്യക്കെതിരെ റെക്കോര്‍ഡ് പ്രകടനവുമായി ഇന്ത്യന്‍ താരം

അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ജയം

ആതിഥേയരായ മലേഷ്യക്കെതിരെ കിടിലന്‍ പ്രകടനവുമായി ഇന്ത്യയുടെ യുവതാരം. അണ്ടര്‍ 19 വനിതാ ലോകക്കപ്പില്‍ സീനിയര്‍ താരന്മാര്‍ക്ക് മാതൃകയാക്കാവുന്ന പ്രകടനമാണ് വൈഷ്ണവി ശര്‍മ പുറത്തെടുത്തത്. ഹാട്രിക് അടക്ക് അഞ്ച് വിക്കറ്റ് കൊയ്ത വൈഷ്ണവി നാല് ഓവറില്‍ ആകെ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ്.

ഇതോടെ അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം നേടി. വൈഷ്ണവിയുടെ ചരിത്ര നേട്ടത്തോടെ മലേഷ്യയെ ഇന്ത്യ പത്തു വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു.

ഐ സി സി അണ്ടര്‍ 19 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വൈഷ്ണവി മാറി.

ടി20 ഫോര്‍മാറ്റിലുള്ള കളിയില്‍ ആദ്യം ബാറ്റ് മലേഷ്യയെ ഇന്ത്യ 14.3 ഓവറില്‍ വെറും 31 റണ്‍സിനു മലേഷ്യ കൂടാരം കയറ്റി. രണ്ടക്കം തികക്കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ മലേഷ്യന്‍ ബാറ്റ്‌സ്മാന്മാരെ സമ്മതിച്ചില്ല. ഒപ്പണറായി നൂര്‍ അലിയയും വണ്‍ഡൗണ്‍ ഇറങ്ങിയ ഹുസ്‌നയുമാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍മാര്‍. ഇവര്‍ അഞ്ച് റണ്‍സ് വീതമാണ് എടുത്തത്.

വൈഷ്ണവിയെ കൂടാതെ മൂന്നു പേരെ പുറത്താക്കിയ ആയുഷി ശുക്ലയും ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നു. മലയാളി താരം വിജെ ജോഷിതയ്ക്കു ഒരു വിക്കറ്റും ലഭിച്ചു. 32 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യന്‍ ടീം പാട്ടുപാടി ചേസ് ചെയ്യുകയായിരുന്നു. വെറും 2.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!