Kerala
തൃശ്ശൂരിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തൃശ്ശൂർ മണലൂരിൽ വീട്ടമ്മയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണലൂർ സത്രം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുരളിയുടെ ഭാര്യ ലതയാണ്(56) മരിച്ചത്
അയൽവാസിയുടെ പറമ്പിലാണ് ലതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം
വീടിന്റെ പുറകുവശത്തുള്ള അയൽവാസിയുടെ പറമ്പിലായിരുന്നു മൃതദേഹം. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു