കേന്ദ്ര ബജറ്റിന് മുമ്പേ ചെറിയ ആശ്വാസം; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടർ വില കുറഞ്ഞു

കേന്ദ്ര ബജറ്റിന് മുമ്പേ ചെറിയ ആശ്വാസം; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടർ വില കുറഞ്ഞു
രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പാണ് പാചക വാതക വില കുറയുന്നത്. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടർ വില കുരയുന്നത്. ഡൽഹിയിൽ 19 കിലോ സിലിണ്ടർ വില 1797 രൂപയായി.

Tags

Share this story