ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 4 തീവ്രത
Feb 17, 2025, 11:28 IST

രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഭൂചലനത്തിന് പിന്നാലെ ബീഹാറിനും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം രാവിലെ 8.02നാണ് ബിഹാറിൽ ഭൂമികുലുക്കം സംഭവിച്ചത് ഇരു സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ പുലർച്ചെ 5.36നുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്‌കൈയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയിരുന്നു. ന്യൂഡൽഹിയാണ് പ്രഭവ കേന്ദ്രം. ബിഹാറിലെ ഭൂചലനവും റിക്ടർ സ്‌കൈലിൽ 4 തീവ്രത രേഖപ്പെടുത്തി. ബിഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്.