പരിസ്ഥിതി നിയമം ലംഘിച്ച പെട്രോളിയം ടാങ്കര്‍ പിടിച്ചെടുത്തു

പരിസ്ഥിതി നിയമം ലംഘിച്ച പെട്രോളിയം ടാങ്കര്‍ പിടിച്ചെടുത്തു
ഫുജൈറ: രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ച് പൊതുസ്ഥലത്ത് പെട്രോളിയം ഉല്‍പ്പനങ്ങള്‍ വിതരണം ചെയ്ത ടാങ്കര്‍ ഫുജൈഖ അധികൃതര്‍ പിടിച്ചെടുത്തു. സുരക്ഷ അവതാളത്തിലാക്കുന്നതിനൊപ്പം പരിസ്ഥിതി നിയമങ്ങളും ലംഘിച്ചതിനാണ് താമസം മേഖലയില്‍നിന്നും വാഹനം ഫുജൈറ എന്‍വിയോണ്‍മെന്റ് അതോറിറ്റി കസ്റ്റഡിയിലെ ടുത്തത്. അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനാ യജ്ഞത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് അനധികൃതമായി ഇന്ധനം നിറച്ച് നല്‍കുന്ന ടാങ്കര്‍ ലോറി പിടിച്ചെടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും എന്‍വിയോണ്‍മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്ന പെട്രോളിയം പ്രോഡക്റ്റ് ട്രെയിഡിംഗ് കമ്മിറ്റിയുമായി സഹകരിച്ചാണ് എന്‍വിയോണ്‍മെന്റ് അതോറിറ്റി വാഹനം കസ്റ്റഡിയിലെടുത്തത്. ഏത് ബിസിനസ് ഇടപാടുകള്‍ ആയാലും രാജ്യാന്തര നിലവാരമുള്ള സേവന മാര്‍ഗങ്ങളിലൂടെ മാത്രമേ നടത്താവൂവെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഫുജൈറ എന്‍വിയോണ്‍മെന്റ് അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറായ 800368 ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Tags

Share this story