World
കോംഗോയിൽ അജ്ഞാത രോഗം പടരുന്നു; ഒരു മാസത്തിനിടെ 90 പേർ മരിച്ചു

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ അജ്ഞാത രോഗം പടരുന്നു. ഒരു മാസത്തിനിടെ 90 പേരാണ് രോഗബാധിതരായി മരിച്ചത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കോംഗോയിലെ ഉൾഗ്രാമങ്ങളിൽ മാത്രം ഇതുവരെ 431 കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ കോംഗോയിൽ 1096ലധികം കേസുകളും 60 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയാണ്. വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം അജ്ഞാത രോഗം കണ്ടെത്തിയത്.
പനി, ഛർദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, സന്ധിവേദന എന്നിവയാണ് ലക്ഷണങ്ങൾ. മരിച്ച കുട്ടികൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായും അധികൃതർ പറയുന്നു.