വിനോദയാത്ര കഴിഞ്ഞു മടങ്ങവേ പാസ്‌പോര്‍ട്ട് നഷ്ടമായി; യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ പാസ്‌പോര്‍ട്ട് നഷ്ടമായി; യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം
റിയാദ്: അസര്‍ബൈജാനിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന യുപി സ്വദേശിയായ സൗദി പ്രവാസി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം. ജോണ്‍പൂര്‍ സ്വദേശിയായ ഫഹീം അക്തര്‍ അന്‍സാരിയുടെ പാസ്‌പോര്‍ട്ട് ആണ് റിയാദില്‍ എത്തിയപ്പോള്‍ കാണാതായത്. അസര്‍ബൈജാനിലെ ബാക്കു വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് എത്തിയ ഫഹീമിന്റെ പാസ്‌പോര്‍ട്ട് നഷ്ടമായതോടെ സൗദി വിമാനത്താവളം അധികൃതരില്‍ നിന്നും തിരിച്ചയക്കുമെന്ന ഭീഷണിയും നേരിടേണ്ടി വന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് അനിശ്ചിതത്വം മാറി, പുതിയ പാസ്‌പോര്‍ട്ടില്‍ പുറത്തിറങ്ങാന്‍ ആയത്. അസര്‍ബൈജാനില്‍ നല്ല തണുപ്പായിരുന്നതിനാല്‍ പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജാക്കറ്റിനകത്ത് സൂക്ഷിച്ചിരുന്നതാണെന്ന് ഫഹീം പറഞ്ഞു. എന്നാല്‍ റിയാദില്‍ എത്തിയപ്പോള്‍ നഷ്ടമാവുകയായിരുന്നു. റിയാദ് എയര്‍പോര്‍ട്ടില്‍ എത്തി ഒരു ദിവസം കഴിഞ്ഞതോടെയാണ് റിയാദ് എയര്‍പോര്‍ട്ട് മാനേജര്‍ ശിഹാബ് കൊട്ടുകാടിനെ വിഷയവുമായി ബന്ധപ്പെട്ട് സമീപിക്കുന്നത്. ഇതോടെ ശിഹാബ് എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.

Tags

Share this story