Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: അഫാനെ കസ്റ്റഡിയിൽ കിട്ടാനായി ഇന്ന് അപേക്ഷ നൽകും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ കിട്ടാനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പാങ്ങോട് പോലീസാണ് നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുക. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് സൽമാനെ അറസ്റ്റ് ചെയ്തത്
ഈ കേസിൽ അഫാൻ 14 ദിവസത്തെ റിമാൻഡിലാണ്. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അഫാനെ ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തെളിവെടുപ്പ് അടക്കമുള്ളവ നടത്താനാകൂ. സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് കേസുകളിൽ വെവ്വേറെ തെളിവെടുപ്പ് നടത്തണം.