41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം; പട്ടികയിൽ പാക്കിസ്ഥാനും

41 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയിലെ ട്രംപ് ഭരണകൂടം. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരൻമാർക്ക് വിസ വിലക്ക് അടക്കം ഏർപ്പെടുത്താനാണ് നീക്കം. പാക്കിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമാർ എന്നിവിടങ്ങളിലെ പൗരൻമാരടക്കം പട്ടികയിലുൾപ്പെടും
പത്ത് രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളാണുള്ളത്. ഇവിടെ നിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാമത്തെ പട്ടികയിൽ. ഇവർ വിസ നൽകുന്നതിൽ ഭാഗിക നിയന്ത്രണമുണ്ടാകും
26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിൽ. പാക്കിസ്ഥാൻ, ഭൂട്ടാൻ, കംബോഡിയ, ലൈബീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരൻമാരുടെ വിസ ഭാഗികമായി റദ്ദാക്കും.