ലഹരി മൂത്താൽ യാസിറിന്റെ ക്രൂര ലൈംഗിക വൈകൃതം; ഷിബില നേരിട്ടത് കൊടിയ പീഡനം

ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യാസിർ പൂർണമായും ലഹരിക്കടിമയായിരുന്നുവെന്ന് വിവരം. യാസിർ ദിവസവും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുമായിരുന്നു. ശാരീരിക മർദനത്തിന് ഉപരി യാസിറിന്റെ ലൈംഗിക വൈകൃതങ്ങൾ സഹിക്കാനാകാതെ വന്നതോടെയാണ് ഷിബില വിവാഹമോചനം തേടാൻ തീരുമാനിച്ചത്
ലീഗൽ എയ്ഡ് ക്ലിനിക്ക് വളണ്ടിയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാസിറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്ന് പറഞ്ഞ് കണ്ണീരോടെയാണ് ഷിബില മടങ്ങിയത്. മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികവൈകൃതം യാസിർ ചെയ്യുമായിരുന്നുവെന്ന് സാമൂഹ്യപ്രവർത്തകയോട് ഷിബില വെളിപ്പെടുത്തിയിരുന്നു
രാവും പകലും ലഹരി ഉപയോഗിച്ച് വന്ന് ഷിബിലയെ ഉപദ്രവിക്കുമായിരുന്നു. ഇനിയൊരിക്കലും യാസിറിനൊപ്പം പോകേണ്ടെന്ന് ഷിബില പറഞ്ഞതായും ക്ലിനിക് വളണ്ടിയർ പറയുന്നു. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബിലയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്