വിസ തട്ടിപ്പ് കേസ്: സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ

വിസ തട്ടിപ്പ് കേസ്: സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ
വിസ തട്ടിപ്പ് കേസിൽ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. ഒരു മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കാനുള്ള യാത്രയ്ക്കിടെ മാർച്ച് 28ന് പോളണ്ടിലെ വാർസോയിലെ മോഡ്‌ലിൻ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020ലെ വിസത്തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വിസ നൽകിയില്ലെന്ന കേസിൽ ഇയാൾക്കെതിരെ കുറ്റപത്രം നൽകിയിരുന്നു. ഫിൻലാൻഡിലെ കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. മതനിന്ദ കേസിൽ കുടുങ്ങിയ സനൽ പിന്നീട് ഇന്ത്യ വിടുകയും 2012 മുതൽ ഫിൻലാൻഡിൽ സ്ഥിര താമസമാക്കുകയുമായിരുന്നു.  

Tags

Share this story