BusinessKerala

വിഷു ദിനത്തിൽ ആശ്വാസം, സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ നിരക്കിൽ നിന്നും 120 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന് സ്വർണത്തിന് 70,040 രൂപയാണ് നൽകേണ്ടത്.​ ​ഗ്രാമി‌ന് 15 രൂപ കുറഞ്ഞ 8755 രൂപയിലെത്തി

കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ഒരു പവന് 70,160 രൂപയായിരുന്നു ഇന്നലത്തെ വിപണി വില. ഇതാദ്യമായാണ് സ്വ‍ർണവില വില 70,000 രൂപ കടന്നത്.

അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതായിരുന്നു വില വർധനവിന് കാരണം. ഏപ്രില്‍ എട്ടിനാണ് സ്വർണ വിലയിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 65,800 രൂപയായിരുന്നു ഒരു പവന്റെ വില. ഇതോടെ സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതെല്ലാം തകിടം മറിച്ചുകൊണ്ട് വില കുതിക്കുകയായിരുന്നു.

സ്വർണ്ണ വില ഈ വർഷം 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലെത്തുമെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ 38 മുതല്‍ 40% വരെ സ്വർണവില കുറയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്

Related Articles

Back to top button
error: Content is protected !!