Kerala
കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം. പൊള്ളലേറ്റ മൂന്ന് പേരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു
താര, മക്കളായ അനാമിക, ആത്മിക എന്നിവർക്കാണ് പൊള്ളലേറ്റത്. മക്കളെ തീ കൊളുത്തിയ ശേഷം താരയും സ്വയം തീ കൊളുത്തുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആറും ഒന്നരയും വയസ്സുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം