അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന് സതീശൻ; പിന്തുണച്ച് കോൺഗ്രസ് നേതാക്കളും
Jun 25, 2025, 08:19 IST

പിവി അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടെന്ന വിഡി സതീശന്റെ നിലപാടിന് കോൺഗ്രസിൽ പിന്തുണ കൂടുന്നു. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയ നേട്ടമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. അൻവറിന് വേണ്ടി നേരത്തെ വാദിച്ചവരും ഇപ്പോൾ സതീശന്റെ നിലപാടിന് പിന്തുണ നൽകുന്നതാണ് കാണുന്നത് മറ്റന്നാൾ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും വിഷയം ചർച്ചയാകും. അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാനപ്രകാരമാണെന്ന് സതീശൻ ഇന്നലെ പറഞ്ഞിരുന്നു. ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യു കമ്മിറ്റിയാണ് എടുക്കേണ്ടത് വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാനും പറ്റില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്. അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും സതീശൻ റഞ്ഞിരുന്നു.