Kerala

കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകൻ എൻ പി ആബിദാണ്(17) മരിച്ചത്.

ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ശനിയാഴ്ചയാണ് മുക്കം പൊറ്റശ്ശേരിയിലെ ചിറക്കൽ ഭാഗത്തെ കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ആബിദ് മുങ്ങിപ്പോകുകയായിരുന്നു.

ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിരിക്കെയാണ് മരണം.

Related Articles

Back to top button
error: Content is protected !!