2026ൽ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ എന്ന് അമിത് ഷാ. പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. സിപിഎം അണികളുടെ വികസനം ലക്ഷ്യമിടുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് നാടിന്റെ വികസനമാണ്. വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായി
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ല. മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ല
പിണറായി വിജയൻ സ്റ്റേറ്റ് സ്‌പോൺസേർഡ് അഴിമതി നടത്തിയെന്ന് അമിത് ഷാ ആരോപിച്ചു. സർക്കാരുണ്ടാക്കാനാണ് 2026ൽ ബിജെപി മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ വോട്ട് സംസ്ഥാനത്ത് ബിജെപി നേടും. ബിജെപി ഇല്ലാതെ വികസിത കേരളമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു