വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് പാർട്ടി പരിപാടിക്കിടെ മർദനം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് പാർട്ടി പരിപാടിക്കിടെ മർദനം
വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് സ്വന്തം പാർട്ടിക്കാരുടെ തന്നെ മർദനം. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിക്കിടെയാണ് സംഭവം. പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചന് മർദനമേറ്റത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിനിടെയാണഅ സംഘർഷമുണ്ടായത്. ഒരു വിഭാഗം നേതാക്കളും പ്രവർത്തകനം എൻ ഡി അപ്പച്ചനെ കയ്യേറ്റം ചെയ്യുകയായിരുന്നു. മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൻ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് മർദിച്ചതെന്നാണ് ആരോപമം.

Tags

Share this story