Movies
എംജിആറിന്റെ പ്രിയ നായിക; നടി സരോജ ദേവി അന്തരിച്ചു

ദക്ഷിണേന്ത്യൻ നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളിലായി 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി എന്നീ വിശേഷങ്ങളിൽ അറിയപ്പെടുന്ന നടിയാണ് സരോജ ദേവി. 1955ൽ മഹാകവി കാളിദാസിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 1958ൽ എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലെ പ്രകടനത്തോടെ താരപദവിയിലേക്ക് ഉയർന്നു
1969ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. എംജിആറിനൊപ്പം തുടർച്ചയായി 26 ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നായാണ് ഇവരെ കണക്കാക്കുന്നത്.